India - 2025

സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷൻ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ അന്തരിച്ചു

16-04-2021 - Friday

കൊച്ചി: സീറോ മലബാര്‍ സഭ ഫാമിലി ലെയ്റ്റി ലൈഫ് കമ്മിഷനിലെ അല്‍മായ കമ്മീഷൻ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ (69-റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സീനിയര്‍ അസിസ്റ്റന്റ്) നിര്യാതനായി. കോവിഡ് രോഗബാധിതനായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആലങ്ങാട് വിതയത്തില്‍ കുടുംബാംഗമായ ഇദ്ദേഹം പറവൂര്‍ ബാറിലെ അഭിഭാഷകനായിരുന്നു. സംസ്‌കാരം നാളെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും.

സംസ്ഥാന സര്‍ക്കാരിന്റെ കടാശ്വാസ കമ്മീഷന്‍ അംഗം, കേരള ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ മുന്‍ അംഗം, കെ.സി.ബി.സി അല്‍മായ കമ്മിഷന്‍ സെക്രട്ടറി, എറണാകുളം-അങ്കമാലി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് (എ.കെ.സി.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി, വിതയത്തില്‍ ചാരിറ്റീസ് പ്രസിഡന്റ്, ഓള്‍ ഇന്ത്യ കത്തോലിക്ക യൂണിയന്‍ ദേശീയ സെക്രട്ടറി, എറണാകുളം മഹാരാജാസ് കോളജ് പ്ലാനിങ് ഫോറം സെക്രട്ടറി, ആലങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി), സംസ്ഥാന പ്രസിഡന്റ്, എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.


Related Articles »