Purgatory to Heaven. - June 2025
ദൈവീക അസാന്നിധ്യം ശുദ്ധീകരണാത്മാക്കള്‍ക്ക് ഉണ്ടാക്കുന്ന വേദന
സ്വന്തം ലേഖകന്‍ 10-06-2022 - Friday
“അവിടുന്ന് അരുളിച്ചെയ്തു: എന്റെ മഹത്വം നിന്റെ മുന്‍പിലൂടെ കടന്നുപോകും. കര്‍ത്താവ് എന്ന എന്റെ നാമം നിന്റെ മുന്‍പില്‍ ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യും. എനിക്ക് ഇഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്ക് ഇഷ്ടമുള്ളവനോടു ഞാന്‍ കരുണ കാണിക്കും” (പുറപ്പാട് 33:19).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-10
ശുദ്ധീകരണസ്ഥലത്തിലെ തന്റെ അസാന്നിധ്യം, പ്രകടിപ്പിക്കുവാന്‍ കഴിയാത്ത വിധത്തിലുള്ള പീഡനമായിരിക്കണമെന്ന് ദൈവം എന്നെന്നേക്കുമായി ആഗ്രഹിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ ആനന്ദം മാത്രമേ ഉള്ളൂ എന്ന ഒറ്റക്കാരണത്താലാണിത്. ശുദ്ധീകരണസ്ഥലത്തെ വേദന കഠിനമാണ്. ദൈവം ആകര്‍ഷകത്വമില്ലാത്തവനും, സ്നേഹമില്ലാത്തവനും, മനോഹാരിതയില്ലാത്തവനുമായിരുന്നെങ്കില്‍, അവന്റെ അസാന്നിദ്ധ്യം അത്രകണ്ട് തീവ്രവേദന ഉണ്ടാക്കുന്നതാകുമായിരിന്നില്ല.
വിചിന്തനം:
നമ്മുടെ ഓരോ ചെറിയ പ്രവര്‍ത്തികള്‍ക്കും വരെ ദൈവം പ്രതിഫലം നല്‍കുന്നു. നമ്മള്‍ ആഗ്രഹിക്കുന്നതിലും കൂടുതലായിരിക്കുമത്. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ക്ഷേമത്തിനു വേണ്ടിയുള്ള ചെറിയ പുണ്യപ്രവര്‍ത്തികളെ പോലും അവഗണിക്കരുത്.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക