Seasonal Reflections - 2024
ഓ ഈശോയുടെ പിതാവേ, എന്റെയും പിതാവാകണമേ...
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 05-05-2021 - Wednesday
ആംഗ്ലിക്കൻ സഭയിൽ നിന്നു കത്താലിക്കാ സഭയിലേക്കു വരുകയും പുരോഹിതനായി അഭിഷിക്തനാവുകയും ചെയ്ത വ്യക്തിയാണ് ഫ്രെഡറിക് വില്യം ഫാബർ ( 1814-1863) .നല്ലൊരു ദൈവശാസ്ത്രജ്ഞനും ഗാന രചിതാവുമായിരുന്ന ഫാബർ നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതിയ വിശുദ്ധ യൗസേപ്പിനെക്കുറിച്ചുള്ള, ഓ ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പിതാവേ... എന്ന കവിതയാണ് ഇന്നത്തെ ജോസഫ് ചിന്ത.
ഓ ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പേ, എത്രയോ വലുതാണ് നിന്റെ മഹിമ.
ഭൂമിയിൽ ദൈവത്തിന്റെ നിഴലാകാൻ തിരഞ്ഞെടുക്കകപ്പെട്ടവൻ!
ഈശോയുടെ പിതാവായ നീ മറിയത്തിന്റെ മാധുര്യമുള്ള ജീവിത പങ്കാളിയും എന്റെ പിതാവുമാണ്.
നീ തീർത്ഥാടകർക്കു പിതാവും വഴികാട്ടിയും.
ഈശോയും മറിയയവും നിന്റെ അരികിൽ സുരക്ഷിതത്വം അനുഭവിച്ചു
ഓ, ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പേ, മറിയത്തിന്റെ മാധുര്യമുള്ള ജീവിത പങ്കാളിയേ, നീ എന്നോടൊപ്പം ഉണ്ടെങ്കിൽ ഞാൻ എത്ര സുരക്ഷിതനായിരിക്കും!
ദൈവത്തിന്റെ നിധികൾ ഭൂമിയിൽ അഭയമില്ലാതായപ്പോൾ,
നിന്റെ ശ്രേഷ്ഠതയിൽ അവർ സുരക്ഷിതത്വം കണ്ടെത്തി!
ഓ ഈശോയുടെ പിതാവേ, എന്റെയും പിതാവാകണമേ.!
മറിയത്തിന്റെ മാധുര്യമുള്ള പങ്കാളി! ഞാൻ നിന്നെ സ്നേഹിക്കുന്നു.