India - 2026

മാർ ജോസഫ് പവ്വത്തിലിന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു

പ്രവാചകശബ്ദം 19-03-2026 - Thursday

ചങ്ങനാശേരി: അതിരൂപതയുടെ മുൻ ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ മൂന്നാം ചരമവാർഷികം അദ്ദേഹം കബറടങ്ങിയിരിക്കുന്ന സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ കബറിട പള്ളിയിൽ ആചരിച്ചു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സമൂഹബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ കബറിടത്തിൽ പ്രാർത്ഥനാശുശ്രൂഷയ്ക്ക് കാർമികത്വം വഹിച്ചു.

വികാരി ജനറാൾമാരായ മോൺ. ആന്റണി എത്തയ്ക്കാട്ട്, മോൺ. മാത്യു ചങ്ങങ്കരി, മോൺ. സ്‌കറിയ കന്യാകോണിൽ, കത്തീഡ്രൽ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം കബറിടത്തിൽ പ്രാർത്ഥനയർപ്പിച്ചു. വൈദികർ, സന്യാസിനികൾ, അല്‌മായർ തുടങ്ങി നിരവധിയാളുകൾ കബറിടം സന്ദർശിച്ചു പ്രാർത്ഥനകൾ നടത്തി.


Related Articles »