Seasonal Reflections - 2024

ജോസഫിന്റെ ഹൃദയ രാജ്ഞിയായ മറിയം

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 11-05-2021 - Tuesday

വിശുദ്ധ ഗ്രന്ഥം പൂർണ്ണമായി ചൈനീസ് ഭാഷയിലേക്കു വിവർത്തനം ചെയ്യുന്നതിനു നേതൃത്വം വഹിച്ച ബൈബിൾ പണ്ഡിതനാണ് ഫ്രാൻസിസ്കൻ സന്യാസ വൈദീകനായ ഗബ്രിയേലേ അല്ലെഗ്ര (1907-1976). 2012 സെപ്റ്റംബർ മാസം ഇരുപത്തി ഒമ്പതാം തീയതി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയർത്തപ്പെട്ട അല്ലെഗ്രയച്ചനു ഇരുപത്തി ഒന്നാം വയസ്സിൽ ഉദിച്ച ആഗ്രഹം പൂർത്തിയാകാൻ 40 വർഷം കാത്തിരിക്കേണ്ടി വന്നു. വിശുദ്ധ യൗസേപ്പിതാവിനോടും പരിശുദ്ധ കന്യകാമറിയത്തോടുമുള്ള സവിശേഷമായ ഭക്തിയാണ് ഈ ഭഗീരഥ പ്രയ്നത്തിനു ഉത്തേജനം നൽകിയത്. യൗസേപ്പിതാവിനോടു നിരന്തരം സമർപ്പണം നടത്തിയിരുന്ന അച്ചൻ ഈശോയും മറിയത്തെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന അധ്യാപകനായിട്ടും യൗസേപ്പിതാവിനെ കണ്ടിരുന്നു. മറിയം യൗസേപ്പിന്റെ ഹൃദയ രാജ്ഞിയായിരുന്നു.

"ഈശോയുടെ അമലോത്ഭവയായ മാതാവും തന്റെ ഹൃദയത്തിന്റെ രാജ്ഞിയുമായ മറിയത്തെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും അനുകരിക്കാനും വിശുദ്ധ യൗസേപ്പ് മധുരമായും നിരന്തരവുമായും നമ്മളെ പ്രചോദിപ്പിക്കുന്നു." എന്നു അല്ലേഗ്രയച്ചൻ പഠിപ്പിക്കുന്നു.

യൗസേപ്പിന്റെ ഹൃദയരാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തെ നമ്മുടെയും അമ്മയും സംരക്ഷകയുമാക്കി മാറ്റാം.


Related Articles »