Meditation.

വിശുദ്ധ കുര്‍ബാന എല്ലാ മനുഷ്യരേയും ഒരുമിപ്പിക്കുന്നു

സ്വന്തം ലേഖകന്‍ 09-06-2016 - Thursday

''ഇഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്‌ഛേദിതനെന്നോ അപരിച്‌ഛേദിതനെന്നോ, അപരിഷ്‌കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്'' (കൊളോസോസ് 3:11).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 9

"വിശുദ്ധ കുര്‍ബ്ബാന സകല വിശ്വാസികളുടേയും കൂട്ടായ്മയുടെ ചിഹ്നമാണ്. ശരിയായ ഉള്‍ക്കൊള്ളലിന്റെ ഒരടയാളം; കാരണം, വിശുദ്ധമേശയില്‍ വംശമോ സാമൂഹ്യപദവിയോ എന്ന വ്യത്യാസങ്ങള്‍ അപ്രത്യക്ഷമാകുന്നു, ഒരേ വിശുദ്ധഭക്ഷണത്തിലെ എല്ലാവരുടേയും പങ്കാളിത്തം മാത്രം അവശേഷിക്കുന്നു. എല്ലാവരും ഒരുപോലെ ചെയ്യുന്ന ഈ പങ്കാളിത്തം സൂചിപ്പിക്കുന്നതും യാഥാര്‍ത്ഥ്യമാക്കുന്നതും മനുഷ്യനെ വിഭജിപ്പിക്കുന്ന എല്ലാത്തിന്റേയും അടിച്ചമര്‍ത്തലാണ്; എല്ലാ എതിര്‍പ്പുകളേയും ഇല്ലായ്മ ചെയ്യുന്ന ഒരുന്നതതലത്തിലേക്ക് എല്ലാവരേയും ഒന്നിപ്പിച്ച് ചേര്‍ത്ത് നിര്‍ത്തുന്നതും ഇതാണ്.

ഇപ്രകാരം, കുര്‍ബ്ബാന മനുഷ്യരെ പരസ്പരം ഏറെ അടുപ്പിക്കുന്ന മഹത്തായ ഉപകരണമായിത്തീരുന്നു. ഒരാത്മാര്‍ത്ഥ ഹൃദയത്തോടെ വിശ്വാസികള്‍ ഇതില്‍ പങ്ക് ചേരുമ്പോള്‍, പരസ്പര അവകാശങ്ങളുടേയും അനുബന്ധ ചുമതലകളുടേയും അംഗീകാരത്തിലേക്ക് നയിക്കുന്ന ഒരു മെച്ചപ്പെട്ടബന്ധം അവരുടെ ഇടയില്‍ സ്ഥാപിക്കാനുള്ള ഒരു പുതിയ പ്രേരണയാണ് അവര്‍ക്ക് ലഭിക്കുന്നത്.

ഇതിലൂടെ നീതിനിര്‍വ്വഹണം എളുപ്പമായിത്തീരുന്നു; കാരണം ഒരേ സമുദായത്തിനുള്ളില്‍ സാഹോദര്യസഹായം ചെയ്യുവാന്‍ ഉതകുന്ന പരസ്പരബന്ധങ്ങളുടെ ഒരു വിശേഷ കാലാവസ്ഥ അത് സൃഷ്ടിക്കുന്നു."

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഫോര്‍ട്ടലിസാ, 11.8.80)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »