Meditation. - June 2024

വിശുദ്ധ കുര്‍ബാനയിലൂടെ മാനവവംശത്തോട് യേശു കാണിക്കുന്ന അവര്‍ണ്ണനീയമായ സ്നേഹം

സ്വന്തം ലേഖകന്‍ 10-06-2016 - Friday

''വഴിയില്‍വച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോള്‍ തങ്ങള്‍ അവനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു'' (ലൂക്കാ 24:35).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 10

യേശുവും മനുഷ്യരും തമ്മിലുള്ള ഒത്തുചേരലാണ് വിശുദ്ധ കുര്‍ബാന. വിശുദ്ധ കുര്‍ബ്ബാനയെ വ്യത്യസ്ത വിധങ്ങളില്‍ വ്യാഖ്യാനിക്കുവാന്‍ സാധിക്കും. ചരിത്രത്തിന്റെ തുടര്‍ച്ചയില്‍ വ്യത്യസ്തമായ പല വസ്തുതകളും അതിനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. വിശുദ്ധ കുര്‍ബാനയെ പറ്റി മുമ്പ് പറഞ്ഞിട്ടില്ലാത്ത എന്തെങ്കിലും പുതുതായി പറയാന്‍ ബുദ്ധിമുട്ടാണ്. എന്നിരിന്നാലും വിശ്വാസത്തിന്റെ മഹനീയ രഹസ്യവും സഭയുടെ ജീവനുമായ വിശുദ്ധ കുര്‍ബാനയുടെ ശക്തിയെ പറ്റി പുതിയതായി എന്തെങ്കിലും കണ്ടെത്താന്‍ നമുക്ക് സാധിക്കും. അത്രയ്ക്ക് മഹാരഹസ്യമാണ് ദിവ്യകാരുണ്യം.

വിശ്വാസത്തിന്റെ ചൈതന്യത്തില്‍ ദിവ്യകാരുണ്യ ഈശോയോട് ആഴമായ അടുപ്പത്തില്‍ നാം വസിക്കുമ്പോഴാണ്, അത് നമുക്ക് പുതിയ പ്രകാശവും, പുതിയ സന്തോഷവും നല്‍കുന്നത്. അത്ഭുതകരമായ വിധത്തില്‍ വിശുദ്ധ കുര്‍ബ്ബാന നമ്മെ ദൈവത്തോടടുപ്പിക്കുന്നു. ഓരോ വിശുദ്ധ കുര്‍ബ്ബാനയിലും അവിടുന്ന് സന്നിഹിതനാകുമ്പോള്‍, മാനവവംശത്തോടുള്ള അവര്‍ണ്ണനീയമായ അവിടുത്തെ സ്നേഹം പ്രകടമാകുന്നു; തിരുശരീരത്തിന്റേയും തിരുരക്തത്തിന്റേയുമായ ഈ കൂദാശ ഇടവിടവില്ലാതെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അവിടുത്തെ ദൈവീകമായ മനുഷ്യത്വമാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 13.6.79).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »