India - 2024
ക്രിസ്ത്യന്‍ നാടാര്‍ സംവരണം: സിംഗിള്‍ ബെഞ്ച് ഉത്തരവിനു സ്‌റ്റേ ഇല്ല
ദീപിക 11-08-2021 - Wednesday
കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസി സംവരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി 25 നു പരിഗണിക്കാനായി മാറ്റി. ഇടക്കാല ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ഒബിസി പട്ടിക തയാറാക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കാനുള്ള ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പരിഗണിക്കുന്നതു വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി.പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഓണം അവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റിയത്.
നിയമനങ്ങള്‍ നടത്താന്‍ സ്‌റ്റേ അനിവാര്യമാണെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഓണം അവധിക്കുശേഷം അപ്പീല്‍ പരിഗണിക്കുന്നുണ്ടല്ലോയെന്നാണ് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച് (എസ്ഐയുസി) നാടാര്‍ ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി ഫെബ്രുവരി ആറിനാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ മോസ്റ്റ് ബാക്ക്വേര്‍ഡ് കമ്യൂണിറ്റീസ് ഫെഡറേഷന്‍ (എംബിസിഎഫ് ) ജനറല്‍ സെക്രട്ടറി എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍ നല്‍കിയ ഹര്‍ജിയില്‍ ജൂലൈ 29 നാണ് സര്‍ക്കാരിന്റെ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തത്.
102 ാം ഭരണഘടനാ ഭേദഗതിയനുസരിച്ച് ഏതെങ്കിലും ഒരു വിഭാഗത്തെ പിന്നാക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചാണു സ്‌റ്റേ അനുവദിച്ചത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. രാഷ്ട്രപതി അന്തിമതീരുമാനം എടുക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന് സംവരണപ്പട്ടികയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ അധികാരമുണ്ടെന്നാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക