India - 2024

ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ എസ്ഇബിസി ഉള്‍പ്പെടുത്താന്‍ തീരുമാനം

പ്രവാചകശബ്ദം 17-06-2021 - Thursday

തിരുവനന്തപുരം: എസ്‌ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന സമുദായത്തിന്റെ (എസ്ഇബിസി) പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ നടപടിയിലൂടെ എസ്‌ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തിന് ഉന്നതവിദ്യാഭ്യാസ കോഴ്‌സുകള്‍ക്കുള്ള അഡ്മിഷന്‍, പ്രവേശനപരീക്ഷകള്‍ എന്നിവയില്‍ എസ്ഇബിസി സംവരണം ലഭിക്കും.എംബിബിഎസ്, ബിഡിഎസ്, ബിടെക്, ബിഫാം, ബി എസ് സി നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ തുടങ്ങി എല്ലാ പ്രഫഷണല്‍ കോഴ്‌സുകളിലും ഇവര്‍ക്ക് എസ്ഇബിസി സീറ്റ് സംവരണം ലഭിക്കും. ഫീസ് ഇളവ് ഉണ്ടാകില്ല.


Related Articles »