Seasonal Reflections - 2024

സൂര്യനെപ്പോലെയുള്ള വിശുദ്ധ യൗസേപ്പിതാവ്

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 19-08-2021 - Thursday

വിശുദ്ധ യൗസേപ്പിതാവ് ഈശോയുടെയും പരിശുദ്ധ മറിയത്തിൻ്റെയും സാന്നിധ്യത്തിൽ നിരന്തരമായ പ്രാർത്ഥനയിലും വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും സമർപ്പണബുദ്ധിയിലും ദൈവഹിതത്തിനു പ്രീതികരമായ ജീവിതം നയിച്ചു. വിശുദ്ധർക്ക് സ്വർഗ്ഗത്തിൽ ലഭിക്കുന്ന പ്രതിഫലം ജീവിതകാലത്ത് അവരുടെ സൽപ്രവർത്തികൾക്ക് അനുരൂപമായതിൽ പൊരുത്തപ്പെടുന്നതിനാൽ വിശുദ്ധ യൗസേപ്പിതാവിന് സ്വർഗ്ഗത്തിൽ ലഭിക്കുന്ന മഹത്വം എത്ര വലുതായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. മഹാനായ വിശുദ്ധ ആഗസ്തിനോസ് മറ്റു വിശുദ്ധന്മാരെ നക്ഷത്രങ്ങളുമായി താരതമ്യപ്പെടുത്തുവോൾ യൗസേപ്പിതാവിനെ സൂര്യനായിട്ടാണ് കാണുന്നത്. സൂര്യപ്രകാശം ജീവൻ നിലനിർത്തുന്നതിന് അത്യന്ത്യാപേഷിതമായതു പോലെ ആത്മീയ ജീവിതം സജീവമായി നിലർത്താൻ യൗസേപ്പിതാവിനോടുള്ള ഭക്തി നമ്മളെ സഹായിക്കും.

പരിശുദ്ധ കന്യകാമറിയം കഴിഞ്ഞാൽ, വിശുദ്ധ യൗസേപ്പിതാവ് യോഗ്യതയിലും മഹത്വത്തിലും മറ്റു വിശുദ്ധരെല്ലാം അതിലംഘിക്കുന്നു. തൻ്റെ ഭക്തർക്കായി യൗസേപ്പിതാവ് എന്തെങ്കിലും കൃപ ആവശ്യപ്പെടുമ്പോൾ, അവൻ്റെ പ്രാർത്ഥനകൾക്ക് ഈശോയോടും മറിയത്തോടുമുള്ള ഒരു പ്രത്യേകമായ ഒരു കൽപ്പനയുടെ ശക്തി ഉണ്ടെന്ന് വിശുദ്ധ ബർണാഡിൻ ഡി ബുസ്റ്റിസ് പഠിപ്പിക്കുന്നു.

യൗസേപ്പിതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയ്ക്കു ഇരട്ടി ശക്തിയുണ്ട് അതിനാൽ ആ സ്നേഹപിതാവിൻ്റെ ശക്തിയേറിയ മദ്ധ്യസ്ഥതയുടെ കരങ്ങളിൽ നമുക്ക് അഭയം തേടാം.


Related Articles »