India - 2024
ബിഷപ്പ് ബർണബാസിന്റെ നിസ്വാർത്ഥ സേവനം എക്കാലവും അനുസ്മരിക്കപ്പെടും: അരവിന്ദ് കേജ്രിവാള്‍
പ്രവാചകശബ്ദം 28-08-2021 - Saturday
ഡല്‍ഹി: കാലം ചെയ്ത മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ജേക്കബ് മാർ ബർണബാസിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ട്വിറ്ററിലെ തന്റെ ഔദ്യോഗിക അക്കൌണ്ടിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ഡൽഹിയിലെ പാവങ്ങൾക്കും നിർധനർക്കും വേണ്ടിയുള്ള ബിഷപ്പ് ജേക്കബ് മാർ ബർണബാസിന്റെ നിസ്വാർത്ഥമായ സേവനവും അദ്ദേഹത്തിന്റെ മഹത്തായ മാനുഷിക പ്രവർത്തനങ്ങളും എന്നും അനുസ്മരിക്കപ്പെടുമെന്ന് അരവിന്ദ് കേജ്രിവാള്‍ ട്വീറ്റ് ചെയ്തു.
ബിഷപ്പിന്റെ ചിത്രം സഹിതമാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. പാവങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ഇടയില്‍ നിസ്വാര്‍ത്ഥമായ രീതിയില്‍ സേവനം ചെയ്തുക്കൊണ്ടിരിന്ന ബിഷപ്പ് ജേക്കബ് മാർ ബർണബാസ് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക