Meditation. - June 2024
ലോകത്തെ ഉപദ്രവിക്കുന്ന എല്ലാ ശക്തികളെയും അതിജീവിക്കാന്‍ കഴിയുന്ന ശക്തമായ ആയുധം- വിശുദ്ധ കുര്‍ബാന
സ്വന്തം ലേഖകന്‍ 17-06-2024 - Monday
"കാരണം, അവന്‍ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു" (എഫേസോസ് 2:14).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 17
കുരിശിലെ തന്റെ ബലിയിലൂടെ മനുഷ്യനെ ദൈവവുമായി അനുരഞ്ജിപ്പിക്കുന്നതു വഴി മാനവവംശത്തോടുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ് അവിടുന്ന് ചെയ്യുന്നത്. അതായത് അവിടുത്തെ മരണത്തിലൂടെ വെറുപ്പും ശത്രുതയും ഇല്ലായ്മ ചെയ്ത് അവന്‍ മനുഷ്യവര്‍ഗ്ഗത്തെ ആകമാനം 'ഒരു പുതിയ മനുഷ്യനി'ല്‍ പുനരൈക്യപ്പെടുത്തി. മനുഷ്യവംശത്തെ ഐക്യത്തിലേക്ക് അടുപ്പിച്ച ഈ ബലി, ഓരോ വിശുദ്ധ കുര്‍ബ്ബാനയിലൂടെയും പുനരാവിഷ്ക്കരിക്കപ്പെടുന്നു. ഓരോ കുര്‍ബ്ബാനാഘോഷവും സമാധാനത്തിന്റെ ഒരു പുതിയ ഉറവിടമാണ്.
പ്രത്യേകിച്ച്, ക്രിസ്തു അവനെ തന്നെ ഭക്ഷണവും പാനീയമായും നല്‍കുമ്പോള്‍, അവന്റെ അവര്‍ണ്ണനീയമായ സ്‌നേഹം മറ്റുള്ളവര്‍ക്ക് നല്‍കപ്പെടുകയും അത് തന്റെ അനുയായികളെ സ്‌നേഹിച്ചതുപോലെ അവര്‍ പരസ്പരം സ്‌നേഹിക്കുവാന്‍ പ്രേരിപ്പിക്കുകയുമാണ്. തല്‍ഫലമായി, വിശുദ്ധ കുര്‍ബാനയിലൂടെ അവിടുന്ന് പ്രകടിപ്പിക്കുന്ന സ്‌നേഹം ഓരോ ക്രിസ്ത്യാനിയിലും യഥാര്‍ത്ഥ സമാധാനം പ്രാപിക്കുവാന്‍ പ്രേരിപ്പിക്കുകയുമാണ്. ലോകത്തെ ഉപദ്രവിക്കുന്ന എല്ലാ ശക്തികളേക്കാളും വളരെ ബലവത്തായ ഒന്നാണ് വിശുദ്ധ കുര്‍ബാനയെന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 11.3.88).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟