News - 2026
ക്രൈസ്തവ കൂട്ടക്കൊല; നൈജീരിയൻ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യുഎസ് നിയമനിർമ്മാതാക്കളുടെ നീക്കം
പ്രവാചകശബ്ദം 12-02-2026 - Thursday
വാഷിംഗ്ടണ്‍ ഡിസി/ അബൂജ: നൈജീരിയയില്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് അറുതിയില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ നൈജീരിയൻ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യുഎസ് നിയമനിർമ്മാതാക്കളുടെ നീക്കം. നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ അരങ്ങേറുന്ന ക്രൂരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുൻ കാനോ സ്റ്റേറ്റ് ഗവർണർ റാബിയു ക്വാങ്ക്വാസോ, കാറ്റില്‍ ബ്രീഡേഴ്സ് അസോസിയേഷൻ പ്രതിനിധി മിയെട്ടി അല്ലാഹ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സ്വത്തുക്കൾ മരവിപ്പിക്കാനും ആവശ്യപ്പെടുന്ന ബിൽ അമേരിക്കയിലെ അഞ്ച് നിയമനിർമ്മാതാക്കൾ അവതരിപ്പിച്ചു.
'നൈജീരിയ മതസ്വാതന്ത്ര്യത്തിനും ഉത്തരവാദിത്തത്തിനുമുള്ള നിയമം 2026' എന്ന് പേരിട്ടിരിക്കുന്ന നിർദ്ദിഷ്ട നിയമനിർമ്മാണ ബില്‍ ക്രിസ് സ്മിത്ത്, റൈലി മൂർ, ബ്രയാൻ മാസ്റ്റ്, മാരിയോ ഡയസ്-ബലാർട്ട്, ബിൽ ഹുയിസെംഗ എന്നിവർ ചേര്‍ന്നാണ് അവതരിപ്പിച്ചത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമങ്ങള്‍ പാലിക്കുന്നതിലും ദുർബല സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികളിലും നൈജീരിയയുടെ നിലപാട് സമർപ്പിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെടുമെന്നും ജനപ്രതിനിധികള്‍ വ്യക്തമാക്കി.
അതേസമയം ബില്‍ നടപ്പിലാക്കിയാൽ, മതപരമായ അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കു നല്കുന്ന ശിക്ഷാ ഇളവ് അവസാനിപ്പിക്കുന്നതിനും ദുരിതബാധിത ജനവിഭാഗങ്ങൾക്കുള്ള സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും മാനുഷിക സഹായം, സുരക്ഷാ സഹകരണ ചട്ടക്കൂടുകൾ എന്നിവ പരിഗണിക്കാനും ഇരകൾക്കും ദുരിതബാധിത സമൂഹങ്ങൾക്കും സഹായം, ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം ലഭ്യമാക്കാനും കൂടുതല്‍ വഴി തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ബില്‍ പാസാക്കിയിട്ടില്ല. ചര്‍ച്ചയ്ക്കു ഒടുവില്‍ ബില്‍ നിയമമായാല്‍ രാജ്യത്തെ ക്രൈസ്തവ കൂട്ടക്കൊലയ്ക്കു അറുതിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















