Seasonal Reflections - 2024

ജോസഫ്: ദൈവാനുഗ്രഹത്തിന്റെ ഉറവകളിൽ ജീവിതം രൂപപ്പെടുത്തിയവൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചക ശബ്ദം 07-09-2021 - Tuesday

52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സെപ്റ്റംബർ അഞ്ചാം തീയതി തിരിതെളിഞ്ഞു. 87- സങ്കീർത്തനത്തെ ആസ്പദമാക്കിയുള്ള “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്നതാണ് ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ ആപ്തവാക്യം. വിശുദ്ധ യൗസേപ്പിതാവിൻ്റെ ജിവിത നിയമം ഈ സങ്കീർത്തനവാക്യത്തിൽ നമുക്കു കണ്ടെത്താൻ കഴിയും.

ജീവിതത്തിലെ സർവ്വ ഐശ്വരങ്ങളുടെയും ഉറവിടം ദൈവമാണന്നുള്ള ഒരു ഭക്തൻ്റെ ആത്മസംതൃപ്തിയാണ് ഈ വാക്യം. ഉറവകൾ പ്രതീക്ഷയുടെ അടയാളമാണ്. ദാഹിച്ചു വരണ്ട മനുഷ്യനു ജിവൻ്റെ കുളിർമ സമ്മാനിക്കുന്ന ഉറവകൾ ദൈവാനുഗ്രഹത്തിൻ്റെ ഭൂമിയിലെ പ്രതീകമാണ്. ഉറവ വറ്റാത്തിടത്തോളം ജീവനു സുരക്ഷിതത്വമുണ്ട്. ഉറവയില്ലാത്ത കിണർ പൊട്ടക്കിണറായി പരിണമിക്കും.

ദൈവത്തിൽ നിന്നു ഉത്ഭവിക്കുന്ന ഉറവകൾ ഒരിക്കലും വറ്റുകയില്ല. സ്നേഹത്തിൻ്റെ ആ ഉറവയിൽ എന്നും ജീവിതത്തിനു സംതൃപ്തി ലഭിക്കും. ഈ ഉറവയിൽ ആശ്രയിക്കുന്ന ആരും നിരാശരാവുന്നില്ല. പുതിയ നിയമത്തിലെ ജോസഫ് ദൈവത്തിൽ നിന്നു ഉത്ഭവിക്കുന്ന ഉറവകളിൽ ജീവൻ്റെ താളം തിരിച്ചറിഞ്ഞവനാണ്. എല്ലാ നന്മകളും പുണ്യങ്ങളും ഉറവ പൊടുന്ന ദിവ്യകാരുണ്യത്തെ ഹൃദയത്തിൽ സ്വീകരിക്കാൻ യൗസേപ്പിതാവു നമുക്കു മാതൃകയാണ്.


Related Articles »