Seasonal Reflections - 2024

ജോസഫ്: ഈശോയ്ക്കു പിന്നാലെ നടക്കാൻ ധൈര്യം കാട്ടിയവൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചക ശബ്ദം 13-09-2021 - Monday

ശിഷ്യത്വ നവീകരണത്തിൻ്റെ മൂന്നു പടികകൾ ഫ്രാൻസീസ് പാപ്പ ഓർമ്മിപ്പിക്കുന്നു. ഒന്നാമതായി ഈശോ ആരാണന്നു പ്രഘോഷിക്കുക രണ്ടാമതായി ഈശോയോടു ചേർന്ന് സത്യമേതാണന്നു വിവേചിച്ചറിയുക, മൂന്നാതായി ഈശോയ്ക്കു പിന്നാലെ യാത്ര ചെയ്യുക.

ഈശോയുടെ പിറകെയുള്ള യാത്ര അവനോടൊപ്പം ഉള്ള യാത്ര തന്നെയാണ്. "സത്താനെ എൻ്റെ പിന്നാലെ പോകുക" (മർക്കോ 7:33) എന്നു ഈശോ പത്രോസിനെ ശാസിച്ചതു വഴി പത്രോസിനെ ഹൃദയപൂർവ്വം തിരികെ കൊണ്ടുവരാൻ ഈശോയ്ക്കു സാധിച്ചു. ക്രിസ്തീയ ജീവിത യാത്ര വിജയത്തിലേക്കുള്ള യാത്രയല്ല ,അത് പിന്നോട്ടുള്ള ഒരു ചുവടുവെപ്പിലാണ് ആരംഭിക്കുന്നത്. അതായത് സ്വയം കേന്ദ്രീകൃതയിൽ നിന്നു പിന്മാറി ഈശോയെ ജീവിതത്തിൻ്റെ കേന്ദ്രമായി അംഗീകരിക്കുന്ന ജീവിതരീതിയാണിത് ആരംഭിക്കുന്നത് പത്രോസ് പിന്നീടു വീഴുന്നുണ്ടെങ്കിലും ക്ഷമിക്കുന്ന സ്നേഹത്തിൽ ദൈവത്തിൻ്റെ മുഖം അവൻ തിരിച്ചറിയുന്നു.

52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനം കുറിച്ചുകൊണ്ട് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സെപ്റ്റംബർ പന്ത്രണ്ടാം തീയതി വിശുദ്ധ കുർബാന മദ്ധ്യേ ഫ്രാൻസീസ് പാപ്പ നടത്തിയ വചന സന്ദേശത്തിലെ ചില ഭാഗങ്ങളാണിവ.

ഈശോ ആരാണന്നു സ്വയം ജീവിതത്തിൽ അംഗികരിക്കുകയും ,വളർത്തു പിതാവായിട്ടും ഈശോയ്ക്കു പിന്നാലെ യാത്ര ചെയ്യാൻ ധൈര്യം കാട്ടിയ വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ഈശോയോടൊപ്പം യാത്ര ചെയ്യുക എന്നാൽ ഈശോയുടെ പിന്നാലെ യാത്ര ചെയ്യുകയാണ് എന്ന് ക്രിസ്തു ശിഷ്യരെ പഠിപ്പിക്കുന്ന ഒരു നല്ല അധ്യാപകനാണ് യൗസേപ്പിതാവ്. ഈശോയെ പ്രഘോഷിച്ച് അവൻ്റെ കൂടെ നിന്ന് സത്യം വിവേചിച്ചറിച്ച് അവൻ്റെ പിന്നാലെ നടന്നു ശിഷ്യത്വത്തെ നവീകരിക്കാൻ വിശുദ്ധ യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെ.


Related Articles »