India - 2024
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
ഡോ. ഡെയ്സൻ പാണേങ്ങാടൻ/ പ്രവാചകശബ്ദം 16-09-2021 - Thursday
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർത്ഥഥികൾക്കു നൽകുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മുസ്ലീം - ക്രിസ്ത്യൻ -ബുദ്ധ - പാഴ്സി -ജൈന-സിഖ് സമുദായങ്ങളിൽപ്പെട്ടവർക്കാണ് അവസരം. പ്ലസ് വൺ മുതൽ പി.എച്ച്.ഡി.വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ആർക്കൊക്കെ അപേക്ഷിക്കാം:
അപേക്ഷാർത്ഥികൾ മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പിന്റെ പരിധിയിൽ വരാത്ത കോഴ്സുകളിൽ പഠിക്കുന്നവരായിരിക്കണം. കോഴ്സിന്റെ മുൻ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ അന്നത്തെ രജിസ്ട്രേഷൻ ഐ.ഡി. ഉപയോഗിച്ചു ഇതോടൊപ്പം പുതുക്കൽ അപേക്ഷ സമർപ്പിക്കണം
ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട, കുടംബവാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. മുൻ വർഷത്തെ ബോർഡ്/ യൂണിവേഴ്സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ അംഗീകൃത അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കൻഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ/ പിഎച്ച്.ഡി കോഴ്സുകളിൽ പഠിക്കുന്നവർക്കും എൻ.സി.വി.ടിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ ഐ.ടി.സികളിൽ പഠിക്കുന്നവർക്കും XI, XII തലത്തിലുള്ള ടെക്നിക്കൽ/ വൊക്കേഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
☛ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം
ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ www.scholarships.gov.in അല്ലെങ്കിൽ www.minorityaffairs.gov.in എന്ന വെബ്സൈറ്റ് ലിങ്കുകൾ വഴിയോ National Scholarship (NSP) എന്ന മൊബൈൽ ആപ്പിലൂടെയോ സമർപ്പിക്കണം.
☛ സ്കോളർഷിപ്പ് സംബന്ധിച്ച വിവരങ്ങൾക്ക്:
വെബ്സൈറ്റ്: www.dcescholarship.kerala.gov.in
www.collegiateedu.kerala.gov.in
ഫോൺ: 0471-2306580.
ഇ-മെയിൽ: postmatricscholarship@gmail.com
☛ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 30