India - 2025

മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യവുമായി എക്ലേസിയ യുണൈറ്റഡ് ഫോറം

01-10-2021 - Friday

പാലാ: നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യവുമായി എക്ലേസിയ യുണൈറ്റഡ് ഫോറം പാലായിലെത്തി. ബിഷപ്പിനെ സന്ദര്‍ശിച്ചു പിന്തുണയും അറിയിച്ചു. സഭാവ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എക്ലേസിയ ഫോറമെന്നു ഭാരവാഹികള്‍ അറിയിച്ചു. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സ്‌നേഹപൂര്‍ണവും സമാധാനപരവുമായ ജീവിതത്തെ ഹനിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും എക്ലേസിയ ഫോറം എതിര്‍ക്കുന്നു. അത്തരം നീക്കങ്ങളില്‍നിന്നു പിന്തിരിയണം. ദേശവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന യുവതീയുവാക്കളുടെ പങ്കാളിത്തത്തില്‍ സംഘടന ആശങ്ക രേഖപ്പെടുത്തി.

ഭരണഘടന ഉറപ്പുനല്‍കുന്ന 'ഏതു മതത്തിലും വിശ്വസിക്കാനും, പ്രചരിപ്പിക്കുവാനുമുള്ള മൗലികമായ അവകാശം വ്യക്തികളുടെയും സമൂഹത്തിന്റേയും നന്മയ്ക്ക് ഉതകുന്നതായിരിക്കണം. ഈ അവകാശങ്ങള്‍ വ്യക്തികളുടെ അധഃപതനത്തിനും സമൂഹത്തിന്റെ നാശത്തിനും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും ഇടവരുത്തരുതെന്നും ' സംഘടന ചുണ്ടിക്കാട്ടി. മതേതര സമൂഹത്തില്‍ മതാന്തര സംവാദങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ഇതു സൗഹൃദം ഊട്ടിയുറപ്പിക്കാനാവണം. അല്ലാതെ അന്യമതങ്ങളെ ഇകഴ്ത്തി കാണിക്കുക എന്ന ലക്ഷ്യത്തോടെ ആവരുത്. മാര്‍ കല്ലറങ്ങാട്ട് വിശ്വാസികള്‍ക്കു നല്‍കിയ ഉപദേശം അദ്ദേഹത്തിന്റെ അവകാശമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടിയ പോലെയുള്ള സംഭവങ്ങള്‍ സമൂഹത്തില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ ആവശ്യമായ അന്വേഷണം സര്‍ക്കാര്‍ നടത്തണമെന്നും എക്ലേസിയ യുണൈറ്റഡ് ഫോറം പ്രസ്താവിച്ചു.

മതസൗഹാര്‍ദം ഭംഗം കൂടാതെ പുലരുവാന്‍ ഏവരുടെയും പരിശ്രമവും വിവേകപൂര്‍ണമായ പ്രവര്‍ത്തനങ്ങളും ഉണ്ടാവണമെന്നും അതിനായി സംഘടനയുടെ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും ഫോറത്തിന്റെ പ്രതിനിധികളായ ഫാ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍ (മാര്‍ത്തോമ്മാ ചര്‍ച്ച്), അഡ്വ.സോനു അഗസ്റ്റിന്‍(സീറോ മലബാര്‍ ചര്‍ച്ച്), ഡോ. ജോര്‍ജ് വര്‍ഗീസ് ( സീറോ മലബാര്‍ ചര്‍ച്ച്), കെ.വി. വര്‍ഗീസ് ( യാക്കോബായ ചര്‍ച്ച്), സാബു എബ്രഹാം എക്ലേസിയ യുണൈറ്റഡ് ഫോറം സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍, ഷൈജു എബ്രഹാം, (പെന്തക്കോസ്ത് െ്രെകസ്റ്റ് ചര്‍ച്ച് കോട്ടയം & എക്ലേസിയ യുണൈറ്റഡ് ഫോറം സ്‌റ്റേറ് കോര്‍ഡിനേറ്റര്‍, തോമസ് കുര്യന്‍ ബിടിവി, ടി. സന്തോഷ് (ക്രിസ്റ്റീന്‍), ജെസ്റ്റിന്‍ ജോര്‍ജ് (യുസിഎഫ്) ബ്ര.സേവിച്ചന്‍ എസ്ആര്‍എം മാംഗളൂര്‍ എന്നിവര്‍ പങ്കെടുത്തു.


Related Articles »