News - 2024

കുരിശുള്ള പതാക ഉയർത്താൻ അനുമതി നിഷേധിച്ച ബോസ്റ്റൺ നഗരസഭ നടപടി സുപ്രീം കോടതിയിലേക്ക്

പ്രവാചകശബ്ദം 02-10-2021 - Saturday

ബോസ്റ്റൺ : നഗരത്തിലെ സർക്കാർ കെട്ടിടത്തിൽ കുരിശ് ആലേഖനം ചെയ്ത പതാക ഉയർത്താൻ അനുമതി നിഷേധിച്ച ബോസ്റ്റൺ നഗരസഭാ അധികൃതരുടെ നടപടിയിൽ വാദം കേൾക്കാമെന്ന് അമേരിക്കൻ സുപ്രീംകോടതി. ബോസ്റ്റൺ നഗരസഭയുടെ നടപടിക്കെതിരെ ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷൻ എന്നൊരു സംഘടന അപ്പീൽ കോടതിയെ സമീപിക്കുകയും, അപ്പീൽ കോടതി നഗരസഭയ്ക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. ഏതെങ്കിലും ഒരു മതത്തെ സർക്കാർ പിന്തുണക്കുന്നതായി തോന്നൽ ഉണ്ടാകാതിരിക്കാനാണ് കുരിശ് ആലേഖനം ചെയ്ത പതാക ഉയർത്തുന്നതിന് അനുമതി നൽകാത്തതെന്ന് 2017ലാണ് നഗരസഭ വ്യക്തമാക്കിയത്.

എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഒന്നാം ഭരണഘടന ഭേദഗതി ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റമായി സംഘടന നഗരസഭയുടെ നടപടിയെ വിശേഷിപ്പിച്ചിരിന്നു. മറ്റ് ചില പ്രസ്ഥാനങ്ങൾക്ക് പതാക ഉയർത്താൻ സ്വാതന്ത്ര്യം നഗരസഭ നൽകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിൽ ഇസ്ലാമിക മത ചിഹ്നങ്ങളുള്ള തുർക്കിയുടെ പതാകയും, എൽജിബിടി വിഭാഗത്തിന്റെ പതാകയും ഉൾപ്പെടും.

ലിബർട്ടി കൗൺസിൽ എന്ന സംഘടനയാണ് ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷനു വേണ്ടി നിയമ പോരാട്ടം നടത്തുന്നത്. നഗരസഭ കാണിക്കുന്ന വിവേചനം ഒന്നാം ഭരണഘടനാ ഭേദഗതിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ലിബർട്ടി കൗൺസിൽ സ്ഥാപകൻ മാറ്റ് സ്റ്റാവെർ പറഞ്ഞു. സർക്കാർ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നതും, മതങ്ങൾക്ക് നേരിട്ട് പിന്തുണ കൊടുക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതേതര കാഴ്ചപ്പാടുകൾക്ക് ഇടം നൽകുന്ന പൊതുവേദികളിൽ വ്യക്തിപരമായ മത പ്രഭാഷണങ്ങൾ നടത്തുന്നത് ഭരണഘടന ലംഘനം അല്ലെന്നും മാറ്റ് സ്റ്റാവെർ കൂട്ടിച്ചേർത്തു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »