Seasonal Reflections - 2024

ജോസഫ്: രക്ഷാകര ചരിത്രത്തിലെ ഒരു വിശിഷ്ട കണ്ണി

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 09-10-2021 - Saturday

ഒക്ടോബർ 9 വിശുദ്ധ ജോൺ കര്‍ദ്ദിനാള്‍ ഹെൻട്രി ന്യൂമാൻ്റ തിരുനാൾ ദിനമാണ്. ഒരു സത്യാന്വോഷിയായി ജീവിച്ചു മരിച്ച ന്യൂമാന്റെ ഒരു ധ്യാന ചിന്തയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. "ദൈവം കൃത്യമായ ശുശ്രൂഷക്കായി എന്നെ സൃഷ്ടിച്ചിരിക്കുന്നു. മറ്റാർക്കും കൊടുക്കാത്ത ചില ജോലികൾ അവൻ എന്നെ ഏല്പിച്ചട്ടുണ്ട്. ഒരു മാലയിലെ ഒരു കണ്ണിയാണ് ഞാൻ, രണ്ട് വ്യക്തികൾക്കിടയിലുള്ള ഒരു ഉടമ്പടി. അവൻ എന്നെ ശൂന്യമായല്ല സൃഷ്ടിച്ചിരിക്കുന്നത്. ഞാൻ നന്മ ചെയ്യും. ഞാൻ അവന്റെ വേല ചെയ്യും."

യൗസേപ്പിതാവിന്റെ ജീവിതത്തോട് വളരെ ചേർന്നു നിൽക്കുന്നതാണ് ധ്യാന ചിന്തയാണിത്. ദൈവം ഏല്പിച്ച ദൗത്യം ഗൗരവ്വത്തോടെ സ്വീകരിക്കുന്ന ഒരു ഭക്തൻ്റെ ഹൃദയ വികാരമാണ് ഈ വരികൾ. ദൈവം ഒരു പ്രത്യേക ദൗത്യത്തിനായി തന്നെ സൃഷ്ടിച്ചിരിക്കുന്നു എന്ന അവബോധം യൗസേപ്പിതാവിന് എന്നും ഉണ്ടായിരുന്നു. മറ്റാർക്കും തനിക്കു പകരക്കാരനാവാൻ കഴിയുകയില്ല എന്ന സ്വതബോധം ദൈവപുത്രൻ്റെ വളർത്തു പിതാവിനെ സദാ നയിച്ചു.

രക്ഷാകര ചരിത്രത്തിലെ ഒരു വലിയ കണ്ണിയായിരുന്നു നസ്രത്തിലെ ഈ മരപ്പണിക്കാരൻ .ദൈവ പിതാവ് അവനോടു ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥ അവൻ അക്ഷരാർത്ഥത്തിൽ നിറവേറ്റി.ദൈവപുത്രൻ്റെ വളർത്തു പിതാവെന്ന നിലയിൽ ശ്യൂന്യമായല്ല തന്നെ ദൈവം സൃഷ്ടിച്ചതെന്നു മനസ്സിലാക്കിയ യൗസേപ്പിതാവ് ആ ദൗത്യം ഉൾക്കൊള്ളുന്ന ഏതു വെല്ലുവിളി സ്വീകരിക്കാനും സ്വയം തയ്യാറായി. ദൈവം നമ്മളെ ഏല്പിച്ചിരിക്കുന്ന ദൗത്യത്തിനു പകരക്കാരനില്ല അതാണ് യൗസേപ്പിതാവ് ഇന്നു നൽകുന്ന സന്ദേശം .


Related Articles »