Purgatory to Heaven. - June 2025
ദൈവീകസ്നേഹാഗ്നിയില്‍ ജ്വലിച്ച വിശുദ്ധര്‍
സ്വന്തം ലേഖകന്‍ 22-06-2022 - Wednesday
“എന്റെ ആത്മാവു കര്‍ത്താവിന്റെ അങ്കണത്തിലെത്താന്‍ വാഞ്ഛിച്ചു തളരുന്നു; എന്റെ മനസ്‌സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 84:2).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-22
സ്നേഹത്തിന് ചിലപ്പോള്‍ മനുഷ്യരുടെ നെഞ്ചില്‍ ഭൗതീകമായ അഗ്നിയുടേതായ ഫലങ്ങള്‍ ഉളവാക്കുവാന്‍ സാധിക്കും. ചില വിശുദ്ധരുടെ ജീവചരിത്രത്തില്‍ നമുക്കിത് വായിക്കുവാന്‍ കഴിയും. സ്നേഹത്തിന്റെ ഒരിക്കലും നിലക്കാത്ത അരുവിയായി പരിശുദ്ധാത്മാവ് അവരിലേക്ക് വരുന്നു, ദഹിപ്പിക്കുന്ന അഗ്നിയെ പോലെ, ജീവന്റെയും മരണത്തിന്‍റെതുമായ സ്നേഹത്തിന്റെ മുറിവിനെപോലെ. വിശുദ്ധ മേരി മഗ്ദലന്‍ ഡി പാസ്സി ഇപ്രകാരം വിലപിക്കുന്നത് കേള്‍ക്കാമായിരുന്നു “ഓ സ്നേഹമേ, നീ എന്നെ ദഹിപ്പിക്കുകയും, ഉരുക്കുകയും ചെയ്തിരിക്കുന്നു. നീ എന്നെ ജീവിക്കുവാനായി ഇല്ലാതാക്കിയിരിക്കുന്നു.” “എനിക്കൊരു ജ്വലിക്കുന്ന ആഗ്രഹമുണ്ട്”.
അതുപോലെ വിശുദ്ധ ഫിലിപ്പ് നേരിക്ക് അദ്ദേഹത്തിന്റെ ഉള്ളില്‍ ജ്വലിക്കുന്ന ദൈവസ്നേഹത്തിന്റെ അഗ്നിയുടെ തീവ്രതയെ താങ്ങുവാന്‍ കഴിഞ്ഞില്ല. 1545-ല്‍ ഭൂഗര്‍ഭ കല്ലറകളില്‍ ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നതിനിടക്ക് വിശുദ്ധന് ഒരു തരത്തിലുള്ള ആനന്ദ നിര്‍വൃതിയുണ്ടായി, ആഹ്ലാദവും, ആനന്ദവും, സന്തോഷവും ഭക്തിയും ഉള്‍കൊള്ളുവാനായി അദ്ദേഹത്തിന്റെ ഹൃദയം വികസിച്ചപ്പോള്‍ രണ്ടു വാരിയെല്ലുകള്‍ ഒടിയുകപോലുമുണ്ടായി. ഈ ജ്വലനത്തെ ശമിപ്പിക്കുവാനായി വിശുദ്ധന് കൊടിയ തണുപ്പിലും തന്റെ മാറിടത്തില്‍ നിന്നും വസ്ത്രം മാറ്റേണ്ടതായി വന്നു.
വിശുദ്ധ ഫൌസ്റ്റീന ഇപ്രകാരം പറഞ്ഞിരിക്കുന്നു: “എന്റെ ഹൃദയത്തിനുള്ളില്‍ ഒരു തരത്തിലുള്ള അഗ്നിയെ ഞാന്‍ അനുഭവിക്കുന്നു...അസാധാരണമായ രീതിയിലുള്ള സന്തോഷാത്മകമായ ഒരു സഹനം എന്റെ ആത്മാവിനെ കീഴടക്കിയിരിക്കുന്നു, ഇതിനെ മറ്റൊന്നുമായി ഉപമിക്കുവാന്‍ എനിക്ക് കഴിയുന്നില്ല” (ഡയറി, 432).
ധന്യയായ വിശുദ്ധ മേരി നമ്മോടു പങ്ക് വെക്കുന്നു: “ഇന്നെനിക്ക് എന്റെ കരങ്ങള്‍ അഗ്നിയില്‍ പൊള്ളുന്നതായി തോന്നുന്നു, ഞാന്‍ ദഹിച്ചുകൊണ്ടിരിക്കുകയാണ്! ..എന്റെ ദൈവമേ, നിന്നോടുള്ള സ്നേഹത്താല്‍ ഞാന്‍ ജ്വലിക്കുന്നു! എന്റെ ഹൃദയത്തിനുള്ളില്‍ സങ്കല്‍പ്പിക്കുവാനാകാത്തവിധം ദൈവത്തിനായുള്ള വിശപ്പും ദാഹവും ഞാന്‍ അനുഭവിക്കുന്നു.”
വിചിന്തനം:
നമുക്ക് സങ്കല്‍പ്പിക്കുവാനാവാത്തവിധം, ദൈവത്തിനായുള്ള വിശപ്പും ദാഹവും മൂലം ജ്വലിക്കുന്ന ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി ഇന്നത്തെ നമ്മുടെ സഹനങ്ങൾ കാഴ്ച്ചവയ്ക്കാം.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക