Youth Zone - 2024
മൈതാനങ്ങള്‍ ക്രിസ്തു വിശ്വാസം പ്രഘോഷിക്കുന്നതിനുള്ള വേദിയായി: അമേരിക്കയില്‍ 'ഫീല്‍ഡ്സ് ഓഫ് ഫെയിത്ത്' വീണ്ടും
പ്രവാചകശബ്ദം 28-10-2021 - Thursday
അമേരിക്കയിലെ ‘ഫെല്ലോഷിപ്പ് ഓഫ് ക്രിസ്ത്യന്‍ അത്ലറ്റ്സ്’ (എഫ്.സി.എ) ഒക്ടോബര്‍ 13ന് സംഘടിപ്പിച്ച പതിനെട്ടാമത് വാര്‍ഷിക ‘ഫീല്‍ഡ്സ് ഓഫ് ഫെയിത്ത്’ (വിശ്വാസത്തിന്റെ മൈതാനങ്ങള്‍) മുന്‍ വര്‍ഷങ്ങളിലേപ്പോലെ തന്നെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആയിരകണക്കിന് വിദ്യാര്‍ത്ഥികളും, കായിക താരങ്ങളും പരിശീലകരുമാണ് വിവിധ മൈതാനങ്ങളില്‍ നടന്ന കൂട്ടായ്മകളില്‍ പങ്കെടുത്ത് യേശു നാമം വിളിച്ച് പ്രാര്‍ത്ഥിക്കുകയും, സുവിശേഷം പരസ്പരം പങ്കുവെക്കുകയും ചെയ്തത്. തങ്ങളുടെ മറ്റ് പരിപാടികളെപ്പോലെ തന്നെ ഇക്കൊല്ലത്തെ ‘ഫീല്‍ഡ്സ് ഓഫ് ഫെയിത്ത്’ വഴിയും നിരവധി കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും യേശുവിന്റെ രക്ഷാകര മഹത്വത്തെ കുറിച്ചും, യേശുവിലൂടെ ജീവിതങ്ങള്‍ മാറുന്നതിനെ കുറിച്ചും അറിയുവാനുള്ള അവസരം ലഭിച്ചുവെന്ന് എഫ്.സി.എ പ്രസിഡന്റും, സി.ഇ.ഒ യുമായ വില്ല്യംസണ്‍ പറഞ്ഞു.
1956 മുതല്‍ പരിശീലകരേയും, വിദ്യാര്‍ത്ഥി കായിക താരങ്ങളേയും ദൈവസ്നേഹത്തേക്കുറിച്ച് അറിയിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘടനയാണ് എഫ്.സി.എ. എഫ്സിഎയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ഫീല്‍ഡ്സ് ഓഫ് ഫെയിത്ത് കൂട്ടായ്മകളില്‍ 23 മൈതാനങ്ങളിലായി ആറായിരത്തോളം പേരാണ് പങ്കെടുത്തത്. 2004-ലാണ് ആദ്യമായി ഫീല്‍ഡ്സ് ഫെയിത്ത് സംഘടിപ്പിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ വിദ്യാര്‍ത്ഥികളുടെ പ്രോത്സാഹനം ഏറുകയും പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്തു. കൂട്ടായ്മകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളും കായിക താരങ്ങളും മറ്റുള്ളവരേക്കൂടി പ്രോത്സാഹിപ്പിക്കുന്നതാണ് പരിപാടിയുടെ വിജയത്തിന്റെ പ്രധാന കാരണമായി നിരീക്ഷിക്കപ്പെടുന്നത്.
Fields of Faith 2021! Incredible night of worship, testimony, and prayer at Citronelle High! #FCAPursue #fieldsoffaith pic.twitter.com/7iRsXEtf0S
— Mobile Area FCA (@FcaMobile) October 14, 2021
ദൈവവചനം ശക്തിയുള്ളതും രാഷ്ട്രങ്ങളേപ്പോലും മാറ്റി മറിക്കുവാന്‍ കഴിവുള്ളതുമാണെന്നു എഫ്.സി.എ യുടെ കാമ്പസ് സ്പോര്‍ട്സ് മിനിസ്ട്രിയുടെ എക്സിക്യുട്ടീവ് ഡയറക്ടറായ ജെഫ് മാര്‍ട്ടിന്‍ സി.ബി.എന്‍ ന്യൂസിനോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും കായിക താരങ്ങള്‍ക്കും, പരിശീലകര്‍ക്കും പ്രാര്‍ത്ഥിക്കുവാനും, സുവിശേഷങ്ങളും തങ്ങളുടെ അനുഭവസാക്ഷ്യങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കുവാനുമുള്ള അവസരമാണ് ‘ഫീല്‍ഡ്സ് ഓഫ് ഫെയിത്ത്’ ഒരുക്കുന്നത്.
എല്ലാവര്‍ക്കും പങ്കെടുക്കുവാന്‍ കഴിവുള്ള തുറന്ന സ്ഥലമായതിനാലാണ് മൈതാനങ്ങള്‍ വേദിയായി തിരഞ്ഞെടുത്തതെന്നും സ്പോര്‍ട്സ് ഒരു ആഗോള ഭാഷയാണെന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാനും, മറ്റുള്ളവരെ പങ്കെടുപ്പിക്കുവാനും കഴിയുമെന്നതിനാലാണ് വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനെട്ടാമത് ഫീല്‍ഡ്സ് ഓഫ് ഫെയിത്ത് കൂട്ടായ്മയുടെ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍.