News - 2025

മനുഷ്യ ഹൃദയങ്ങളെ മാറ്റുന്നത് പരിശുദ്ധാത്മാവ്: ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 28-10-2021 - Thursday

വത്തിക്കാന്‍ സിറ്റി: നമ്മുടെ വ്യക്തിപരമായ പ്രവർത്തനങ്ങളല്ല മറിച്ച് പരിശുദ്ധാത്മാവാണ് മനുഷ്യഹൃദയങ്ങളെ മാറ്റുന്നന്നതെന്നു ഫ്രാൻസിസ് പാപ്പ. ഇന്നലെ ഒക്ടോബർ ഇരുപത്തിയേഴിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, ജീവിതത്തെ മാറ്റിമറിക്കാൻ കഴിവുള്ള പരിശുദ്ധാത്മാവിന്റെ ഇടപെടലിനെക്കുറിച്ചും ആധ്യാത്മികജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ മുഖ്യസ്ഥാനത്തെക്കുറിച്ചും പാപ്പ ഉദ്ബോധിപ്പിച്ചത്. "യേശുവിന്റെ പെസഹായിൽനിന്ന് ഉത്ഭവിക്കുന്ന പരിശുദ്ധാത്മാവാണ് ആധ്യാത്മികജീവിതത്തിന്റെ കേന്ദ്രം. നമ്മുടെ പ്രവൃത്തികളല്ല, പരിശുദ്ധാത്മാവാണ്, നമ്മിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ് മനുഷ്യഹൃദയത്തെ മാറ്റുന്നത്"- പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു.

ഇന്നലെ ബുധനാഴ്ച പൊതുകൂടിക്കാഴ്ചയില്‍ പങ്കുവെച്ച കാര്യമായതിനാല്‍ (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം. വിശുദ്ധ പൗലോസ് ശ്ലീഹ ഗലാത്തിയക്കാർക്കെഴുതിയ ലേഖനം അഞ്ചാമധ്യായം ഇരുപത്തിരണ്ടുമുതൽ ഇരുപത്തിനാലുവരെയുള്ള വാക്യങ്ങളെ കേന്ദ്രീകരിച്ചായിരിന്നു പാപ്പയുടെ ബുധനാഴ്ച സന്ദേശം. ഇതുമായി ബന്ധപ്പെടുത്തിയാണ് ട്വിറ്ററിൽ, മനുഷ്യജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ കുറിച്ചത്. 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പയുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാക്കുന്നുണ്ട്. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »