Seasonal Reflections - 2024

ജോസഫ്: ഈശോയെ പ്രസരിപ്പിക്കുകയും നൽകുകയും ചെയ്യുന്ന ജീവനുള്ള പുഞ്ചിരി

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 09-11-2021 - Tuesday

പത്തൊമ്പത് ഇരുപതു നൂറ്റാണ്ടുകളായി കേവലം 26 വർഷം (18 ജൂലൈ 1880 – നവംബർ 1906) മാത്രം ജീവിച്ച ഒരു ഫ്രഞ്ചു കർമ്മലീത്താ സന്യാസിനിയായിരുന്ന പരിശുദ്ധ ത്രിത്വത്തിൻ്റെ വിശുദ്ധ എലിസബത്തിൻ്റെ തിരുനാൾ ദിനമാണ് നവംബർ മാസം എട്ടാം തീയതി. കുട്ടിക്കാലത്ത് വലിയ ദേഷ്യക്കാരിയായിരുന്ന എലിസബത്ത് ആദ്യ കുർബാന സ്വീകരിച്ചതിനുശേഷമാണ് ആത്മനിയന്ത്രണം നേടുകയും പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഭക്തിയിൽ വളരാൻ തുടങ്ങുകയും ചെയ്തത്. എലിസബത്തിൻ്റെ ആത്മീയ സമ്പത്തു വെളിപ്പെടുത്തുന്ന ഒരു ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്ത.

"ഈശോയോടു ഐക്യപ്പെടുന്ന ആത്മാവ് അവനെ പ്രസരിപ്പിക്കുന്നതും അവനെ നൽകുന്നതുമായ ഒരു ജീവനുള്ള പുഞ്ചിരിയാണ്." ഈശോയോടു ചേർന്നു ജീവിക്കുന്ന ആത്മാവിൽ എന്നും സന്തോഷമാണ്, ജീവനുള്ള പുഞ്ചരിയായാണ് എലിസബത്ത് അതിനെ അവതരിപ്പിക്കുക. അത്തരം ആത്മാക്കൾ ഈശോയെ പ്രസരിപ്പിക്കുന്നവരും അവനെ നൽകുന്നവനുമായി രൂപാന്തരപ്പെടുന്നു.

ഈശോയോടു ഏറ്റവും ഹൃദയ ഐക്യത്തിൽ ജീവച്ചവരിൽ ഒരാളായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. അവൻ്റെ മുഖത്തു നിന്നു നിർഗ്ഗമിക്കുന്ന ജീവനുള്ള പുഞ്ചരിയിൽ ലോകത്തിൻ്റെ പ്രകാശമായ ഈശോയെ പ്രസരിപ്പിക്കുകയും അവനെ നൽകുകയും ചെയ്തു. നമ്മൾ ഏതു വിഷമസന്ധികളിലും ആയി കൊള്ളട്ടെ യൗസേപ്പിതാവിൻ്റെ സവിധേ അണഞ്ഞാൽ ആ മുഖത്ത് ഈശോയെ പ്രസരിപ്പിക്കുകയും നൽകുകയും ചെയ്യുന്ന ജിവനുള്ള പുഞ്ചരി നാം ദർശിക്കും.


Related Articles »