Youth Zone

പുതിയ അമേരിക്കന്‍ വൈദികരില്‍ അധികവും തിരുസഭ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നു: സര്‍വ്വേ ഫലം

പ്രവാചകശബ്ദം 15-11-2021 - Monday

വാഷിംഗ്‌ടണ്‍ ഡി.സി: 2010-ന് ശേഷം തിരുപ്പട്ടം സ്വീകരിച്ച അമേരിക്കന്‍ കത്തോലിക്ക വൈദികര്‍ തങ്ങളുടെ മുന്‍ഗാമികളെ അപേക്ഷിച്ച് ദൈവശാസ്ത്രപരമായും ധാര്‍മ്മികപരവുമായ സഭാ പ്രബോധനങ്ങളില്‍ കൂടുതല്‍ യാഥാസ്ഥിതിക മനോഭാവമുള്ളവരാണെന്ന് സര്‍വ്വേ ഫലം. 2002-ലെ ലോസ് ആഞ്ചലസ് ടൈംസ് നടത്തിയ പഠനത്തെ അവലംബമാക്കി 2021-ല്‍ “ഓസ്റ്റിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് ഫാമിലി ആന്‍ഡ് കള്‍ച്ചര്‍” നടത്തിയ പഠനഫലത്തിലാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.

ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ ലൈംഗീകത, ജനനനിയന്ത്രണം, വിവാഹേതര ലൈംഗീക ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് 2021-ലെ സര്‍വ്വേയില്‍ വൈദികരോട് അഭിപ്രായമാരാഞ്ഞത്. സമീപകാലത്ത് തിരുപ്പട്ടം സ്വീകരിച്ച വൈദികര്‍ കൂടുതല്‍ യാഥാസ്ഥിതികരാണെന്ന വസ്തുതയിലേക്കാണ് പഠനഫലം വിരല്‍ചൂണ്ടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 1980-ന് മുന്‍പ് തിരുപ്പട്ടം സ്വീകരിച്ച വൈദീകരില്‍ 56 ശതമാനമാണ് അബോര്‍ഷനെ തിന്മയായി കാണുന്നത്. എന്നാല്‍ 2010-ന് ശേഷം തിരുപ്പട്ടം സ്വീകരിച്ച വൈദീകരില്‍ 90 ശതമാനവും ഗര്‍ഭഛിദ്രം ഒരു തിന്മതന്നെയാണെന്ന് സമ്മതിക്കുന്നുണ്ട്.

സ്വവര്‍ഗ്ഗരതിയും വിവാഹേതര ലൈംഗീക ബന്ധങ്ങളും പാപമാണെന്നു പ്രഖ്യാപിക്കുന്നവരുടെ എണ്ണത്തിലും ഇത്തരത്തില്‍ വലിയ വര്‍ദ്ധനവുണ്ട്. കാലം മാറുന്നതിന് അനുസരിച്ചു തിന്മയെ നന്‍മയായി കാണുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും തിരുസഭ പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന നവ യു‌എസ് വൈദികരുടെ ശക്തമായ നിലപാട് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വൈദികരാകുന്നവരുടെ എണ്ണത്തിലെ കുറവിനെ കുറിച്ചും പഠനഫലം വിശകലനം ചെയ്യുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »