Life In Christ
'ക്രിസ്തുവിനൊപ്പം എല്ലാം സാധ്യം': ലൈംഗീക അടിമത്വം വിട്ട് വിശുദ്ധിയില്‍ ജീവിക്കുവാന്‍ ആഹ്വാനവുമായി മുന്‍ പോണ്‍ താരം
പ്രവാചക ശബ്ദം 16-02-2021 - Tuesday
വാഷിംഗ്ടണ്‍ ഡിസി: ലൈംഗീകതയെ ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക യുദ്ധമാണ് ലോകത്ത് നടക്കുന്നതെന്നും എന്നാല്‍ നാം ക്രിസ്തുവിനൊപ്പമാണെങ്കില്‍ വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുന്നത് സാധ്യമാകുമെന്നും ഓര്‍മ്മിപ്പിച്ച് മുന്‍ അശ്ലീല ചലച്ചിത്ര താരം ബ്രിറ്റ്നി ഡെ ലാ മോറ. വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണെന്ന് സമ്മതിച്ചുകൊണ്ട് ക്രിസ്തുവില്‍ വിശ്വസിച്ചാല്‍ എല്ലാം സാധ്യമാണെന്നും അശ്ലീല സാഹിത്യവും, അതിരുവിട്ട ലൈംഗീകതയും ഒരുക്കിവെച്ചിരിക്കുന്ന ചതിക്കുഴികള്‍ നിരവധിയാണെന്നും ബ്രിറ്റ്നി ഡെ ലാ മോറയും അവരുടെ ഭര്‍ത്താവായ റിച്ചാര്‍ഡും ‘ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വര്‍ക്ക്’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിശുദ്ധിയില്‍ നടക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരീരം കൊണ്ട് ദൈവത്തെ ആദരിക്കുവാന്‍ തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അവിവാഹിതരോ, ഒറ്റക്കോ ആയിരിക്കുന്ന കാലം നമ്മുക്ക് ദൈവത്തെ മാത്രമല്ല നമ്മളെത്തന്നെ അടുത്തറിയുവാനുള്ള ഒരവസരമാണ്. പരാജയത്തിനല്ല വിജയത്തിനായി സ്വയം സജ്ജീകരിക്കേണ്ടത് ആവശ്യമാണ്. യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന് ശേഷം വിവാഹം വരെ താന്‍ ലൈംഗീകതയില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അവര്‍ വെളിപ്പെടുത്തി. 2016 ഫെബ്രുവരി 20-നായിരുന്നു ബ്രിറ്റ്നിയുടേയും റിച്ചാര്‍ഡിന്റേയും വിവാഹം. താന്‍ ബ്രിറ്റ്നിയെ ആദ്യമായി കണ്ടപ്പോള്‍ അവള്‍ അശ്ലീല സിനിമാ താരമായിരിന്നെന്ന കാര്യം താന്‍ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നുവെന്ന്‍ റിച്ചാര്‍ഡ് പറയുന്നു. എന്നിരുന്നാലും അവളുടെ പൂര്‍വ്വകാലം തനിക്കൊരു പ്രശ്നമല്ലെന്നും, ദൈവാനുഗ്രഹം ലഭിച്ച ഒരു വ്യക്തിയായിട്ടാണ് താന്‍ അവളെ ഇപ്പോള്‍ കാണുന്നതെന്നും റിച്ചാര്‍ഡ് പറഞ്ഞു.
ദൈവം ബ്രിറ്റ്നിയുടെ ജീവിതത്തില്‍ നടത്തിയ ഇടപെടല്‍ അതിശയകരമാണെന്നും റിച്ചാര്‍ഡ് പറയുന്നു. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതിന് മുന്‍പ് അവിവാഹിതരായ ക്രൈസ്തവര്‍ ശരിക്കും പുനര്‍വിചിന്തനം നടത്തണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. അമേരിക്കയുടെ അശ്ലീല അടിമത്വം ജനങ്ങള്‍ വിശ്വസിക്കുന്ന ഒരു നുണയുടെ പുറത്താണെന്നും “ലൈംഗീകത ഒരു പാപമായി കരുതുവാന്‍ കഴിയില്ല” എന്നതാണ് ആ നുണയെന്നും അദ്ദേഹം പറഞ്ഞു. യേശുക്രിസ്തുവില്‍ വിശ്വസിക്കേണ്ട ആവശ്യകതയെ കുറിച്ചും അശ്ലീല സാഹിത്യത്തിന്റെ ദോഷങ്ങളെക്കുറിച്ചും, വിശുദ്ധിയില്‍ ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണം നടത്തിവരികയാണ് ഈ ദമ്പതികള്‍ ഇപ്പോള്‍.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക