Seasonal Reflections - 2024

ജോസഫ്: സ്വന്തം ആഗ്രഹങ്ങൾ ദൈവത്തിനു വേണ്ടി ബലി കഴിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ വ്യക്തി

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 18-11-2021 - Thursday

ഒബ്ലേറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് ( Oblate Sisters of St. Francis de Sales) എന്ന സന്യാസ സമൂഹത്തിന്റെ സഹസ്ഥാപകയായിരുന്നു വിശുദ്ധ ലിയോണി ഏവിയറ്റ് (1844-1914) എന്ന ഫ്രഞ്ച് സന്യാസിനി . "തന്നെ പൂർണമായും മറന്ന് തന്റെ അയൽക്കാരന്റെ സന്തോഷത്തിനായി പ്രവർത്തിക്കുക" എന്നതായിരുന്നു അവളുടെ മുദ്രാവാക്യം. "ഓ എന്റെ ദൈവമേ, എന്റെ ആഗ്രഹങ്ങൾ നിനക്കു വേണ്ടി ബലി കഴിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തട്ടെ!” എന്നവൾ നിരന്തരം പ്രാർത്ഥിച്ചിരുന്നു.

ഈശോയുടെ വളർത്തു പിതാവ് വിശുദ്ധ യൗസേപ്പിതാവിന്റെ ജിവിത ക്രമവും ഇതു തന്നെയായിരുന്നു. സ്വന്തം ആഗ്രഹങ്ങൾ ദൈവത്തിനു വേണ്ടി ബലി കഴിക്കുന്നതിൽ പൂർണ്ണ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു നസറത്തിലെ ഈ തച്ചൻ. പൂർണ്ണ സന്തോഷത്തോടെ സ്വന്തം ആഗ്രഹങ്ങൾ ഉപരി നന്മയ്ക്കു കാരണമാകുന്ന ദൈവീക പദ്ധതിക്കു വേണ്ടി ത്യജിക്കാൻ ദൈവ വരപ്രസാദം ലഭിച്ചവർക്കു മാത്രമേ കഴിയു. ദൈവീക പദ്ധതികൾ സ്വന്തം ആഗ്രഹങ്ങളാക്കി മാറ്റുന്ന ജീവിതക്രമത്തിലാണ് പൂർണ്ണമായ ആത്മസംതൃപ്തിയും വിജയവും ലഭിക്കു എന്നു യൗസേപ്പിതാവിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. അത്തരം ജീവിതങ്ങളിൽ പരാതിയോ പരിഭവങ്ങളോ ഉദയം ചെയ്യുകയില്ല.

സ്വന്തം ആഗ്രഹങ്ങൾ ദൈവീക പദ്ധതിതകൾവേണ്ടി ബലി കഴിക്കുക എന്നത് ആത്മീയ പക്വതയുടെ ലക്ഷണമാണ്. അത്തരക്കാർക്കു അനേകം ജീവിതങ്ങളെ പ്രകാശമാനമാകാൻ കഴിയും. ദൈവീക പദ്ധതികളെ ജീവിതത്തിൻ്റെ ആഗ്രഹങ്ങളാക്കി രൂപാന്തരപ്പെടുത്താൻ വിശുദ്ധ യൗസേപ്പിതാവിൻ്റെ മാതൃകയും മദ്ധ്യസ്ഥതയും നമ്മെ തുണയ്ക്കട്ടെ.


Related Articles »