Youth Zone - 2024
പ്രഥമ ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിച്ച് അലബാമ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ
പ്രവാചകശബ്ദം 19-11-2021 - Friday
അലബാമ: അമേരിക്കയിലെ അലബാമ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ തങ്ങളുടെ ക്യാംപസിൽ ആദ്യമായി ദിവ്യകാരുണ്യപ്രദക്ഷിണം സംഘടിപ്പിച്ചു. സർവ്വകലാശാലയ്ക്കുളളിൽ സ്ഥിതിചെയ്യുന്ന ഹാൻകോക്ക് വിറ്റ്നി സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാനയോടുകൂടിയാണ് കാത്തലിക്ക് സ്റ്റുഡൻസ് സെന്റർ സംഘടിപ്പിച്ച ദിവ്യകാരുണ്യപ്രദക്ഷിണം ആരംഭിച്ചത്. സെക്രട്ടറി ഓഫ് ജീസസ് കാത്തലിക്ക് സ്റ്റുഡൻഡ് സെന്ററില്‍ പ്രദക്ഷിണം സമാപിച്ചു. സർവ്വകലാശാലയിലെ വിദ്യാർത്ഥികളെയും, പുറത്തുനിന്നുള്ളവരെയും സംഘാടകർ സ്വാഗതം ചെയ്തിരുന്നു. യൂണിവേഴ്സിറ്റി ക്യാംപെസിലെ പ്രഥമ ദിവ്യകാരുണ്യപ്രദക്ഷിണത്തിന്റെ ഭാഗമാകാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ബിസിനസ് മാനേജ്മെന്റ് പഠിക്കുന്ന മില്ലി മാർതോറാന എന്ന വിദ്യാർത്ഥിനി കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
ഭക്തിയിലൂടെയും, പ്രാർത്ഥനയിലൂടെയും, ക്രിസ്തുവിനെ കണ്ടെത്താൻ ദിവ്യകാരുണ്യപ്രദക്ഷിണം വിദ്യാർത്ഥികളെ സഹായിക്കുമെന്ന പ്രതീക്ഷയും മാർതോറാന പ്രകടിപ്പിച്ചു. ഈ വർഷം പ്രദക്ഷിണം സംഘടിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, മുന്നോട്ടുള്ള വർഷങ്ങളിലും ഇത് നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സ്റ്റുഡൻഡ് സെന്ററിന്റെ ചാപ്ലിൻ ആയ നോർബർട്ട് ജുറക്ക് പറഞ്ഞു. മൊബൈൽ അതിരൂപതയുടെ ആർച്ച് ബിഷപ്പ് തോമസ് റോഡി ദിവ്യകാരുണ്യ വർഷം പ്രഖ്യാപിച്ചിരുന്നുവെന്നും, നവംബർ 21നു ഇത് സമാപിക്കുവാനിരിക്കെയാണ് ദിവ്യകാരുണ്യപ്രദക്ഷിണം നടത്താൻ സ്റ്റുഡൻസ് സെന്ററിന് പ്രചോദനമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 50 ലക്ഷം ജനസംഖ്യയുള്ള അലബാമയിലെ 7 ശതമാനം ആളുകൾ മാത്രമാണ് കത്തോലിക്കാ വിശ്വാസികളായിട്ടുള്ളത്. ജനസംഖ്യയുടെ ഭൂരിപക്ഷവും പ്രൊട്ടസ്റ്റന്റ് വിശ്വാസികളാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക