Youth Zone - 2024

യേശുവിനെ ജീവിതത്തിന്റെ സ്വപ്നമാക്കുക: യുവജനങ്ങളോട് പാപ്പയുടെ ആഹ്വാനം

പ്രവാചകശബ്ദം 23-11-2021 - Tuesday

വത്തിക്കാന്‍ സിറ്റി: യേശുവിനെ ജീവിതത്തിന്റെ സ്വപ്നമാക്കുവാനും സന്തോഷത്താടെയും ഉൽസാഹത്തോടെയും അവിടുത്തെ പുണരുവാനും യുവജനങ്ങളോട് പാപ്പയുടെ ആഹ്വാനം. ആഗോള യുവജനദിനത്തിന്റെ രൂപതാഘോഷവും ക്രിസ്തുവിന്റെ രാജത്വത്തിരുനാളും ഒരുമിച്ച് ആഘോഷിച്ച് കൊണ്ട് ഇക്കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേയാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. യേശുവിനെ ജീവിത സ്വപ്നമാക്കുമ്പോഴും, അവനെ സന്തോഷത്താടെയും ഉൽസാഹത്തോടെയും പുണരുമ്പോഴും അത് എല്ലാവർക്കും നന്മ വരുത്തുകയാണെന്നും പാപ്പ പറഞ്ഞു.

യേശുവിനെ അനുഗമിക്കുകയും ആന്തരീക സ്വാതന്ത്ര്യമനുഭവിക്കുകയും ചെയ്യുമ്പോൾ മൃതമാക്കുന്ന കാഴ്ചകളാലും പ്രകടനങ്ങളാലും നാം വഞ്ചിതരാകില്ല. ലോകത്തിന്റെ വശീകരണങ്ങളിൽ മയങ്ങാനല്ല നമ്മൾ ഈ ലോകത്തിൽ ഉള്ളത്, മറിച്ച് നമ്മുടെ ജീവിതം കൈയ്യിലെടുത്ത് അത് നിറവോടെ ജീവിക്കാനാണ്. ഇത്തരത്തിൽ യേശുവിന്റെ സ്വാതന്ത്ര്യത്തോടൊപ്പം ഒഴുക്കിനെതിരെ നീങ്ങാൻ നമുക്ക് ധൈര്യം കിട്ടുകയും ചെയ്യും.

നമ്മുടെ ജീവിതത്തിന്റെ അവസാന വാക്ക് യേശുവിനുള്ളതാണ്. അവൻ വാനമേഘങ്ങളോടൊപ്പം വരുന്നത് നമ്മുടെ ജീവിതത്തിൽ കൊടുങ്കാറ്റുകൾ ഉരുണ്ടുകൂടുമ്പോൾ നമ്മെ ഒരിക്കലും തനിച്ചാക്കുകയില്ല എന്നതിന്റെ ഉറപ്പാണ്. യേശുവിനെ അനുഗമിക്കുകയും ആന്തരീക സ്വാതന്ത്ര്യമനുഭവിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ജീവിതങ്ങളില്‍ വലിയ വിടുതല്‍ ലഭിക്കുമെന്നും പാപ്പ പറഞ്ഞു. പ്രായമായാലും യുവജനങ്ങളോടു സ്വപ്നങ്ങൾ കാണുന്നത് തുടരാനും സ്വതന്ത്രരും സത്യസന്ധരും സമൂഹത്തിന്റെ വിമർശനാത്മകവുമായ മനസ്സാക്ഷിയാകാനും ആഹ്വാനം ചെയ്തുക്കൊണ്ടുമാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »