News - 2025

ഫ്രാൻസിസ് പാപ്പയെ ബഹ്റിൻ സന്ദർശിക്കാൻ ക്ഷണിച്ച് രാജാവ് ഹമാദ് ബിൻ ഇസ

പ്രവാചകശബ്ദം 27-11-2021 - Saturday

റോം/ ബഹ്റിൻ: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയെ രാജ്യം സന്ദർശിക്കാനായി ബഹ്റിൻ രാജാവ് ഹമാദ് ബിൻ ഇസ അൽ ഖലീഫ ക്ഷണിച്ചു. നവംബർ 25നു വത്തിക്കാനിൽ എത്തിയ രാജാവിന്റെ നയതന്ത്ര ഉപദേശകനായ ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫയാണ് ഔദ്യോഗികമായി രാജാവിനെ പ്രതിനിധീകരിച്ച് പാപ്പയ്ക്ക് ക്ഷണം നൽകിയത്. ഫ്രാൻസിസ് മാർപാപ്പയുമായും, വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദ്ദിനാൾ പിയട്രോ പരോളിനുമായും ഷെയ്ഖ് ഖാലിദ് കൂടിക്കാഴ്ച നടത്തി. മതാന്തര സംവാദവും, വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള ഐക്യവും ഊട്ടിയുറപ്പിക്കാൻ വേണ്ടി ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന സുപ്രധാന പരിശ്രമത്തിന് അദ്ദേഹം രാജാവിനുവേണ്ടി നന്ദി രേഖപ്പെടുത്തി.

ഫ്രാൻസിസ് മാർപാപ്പ നടത്തിയ യുഎഇ സന്ദർശനവേളയിൽ അൽ-അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് എൽ തായെബുമായി ചേർന്ന് സംയുക്തമായി ഒപ്പുവെച്ച ഹ്യൂമൻ ഫ്രറ്റേണിറ്റി ഡോക്യുമെന്റിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾക്ക് ഷെയ്ഖ് ഖാലിദ് പിന്തുണ രേഖപ്പെടുത്തി. അപ്പസ്തോലിക സന്ദർശനം നടത്താൻ രാജാവ് നൽകിയ ക്ഷണത്തിന് ഫ്രാൻസിസ് പാപ്പ നന്ദിപറഞ്ഞു. തുറവിയുടെയും, സഹവര്‍ത്തിത്വത്തിന്റെയും ഉദാഹരണം എന്നാണ് പാപ്പ ബഹ്റിനെ വിശേഷിപ്പിച്ചത്. രാജ്യങ്ങളും, സമൂഹങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വവും, സാഹോദര്യവും വളർത്താൻ രാജാവ് നടപ്പിലാക്കുന്ന നടപടികളെ ഫ്രാൻസിസ് മാർപാപ്പ പ്രശംസിച്ചു.

33 ദ്വീപുകൾ ചേർന്ന രാജ്യമാണ് ബഹ്റിൻ. 1999ലാണ് ബഹറിൻ വത്തിക്കാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. ആധുനിക കാലഘട്ടത്തിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ പണിയപ്പെട്ട് ആദ്യത്തെ കത്തോലിക്ക ദേവാലയം ബഹ്റിൻ തലസ്ഥാനമായ മനാമയിലാണ് സ്ഥിതി ചെയ്യുന്നത്. ബഹ്റിൻ രാജാവാണ് 1939ൽ പണികഴിപ്പിച്ച സേക്രട്ട് ഹാർട്ട് ദേവാലയത്തിന് വേണ്ടി ഭൂമി ദാനം നൽകിയത്. 2013ൽ രാജാവ് നൽകിയ 9000 സ്ക്വയർ മീറ്റർ സ്ഥലത്ത് കത്തീഡ്രൽ ദേവാലയത്തിന്റെ പണിയും പുരോഗമിക്കുന്നുണ്ട്. സൗദി അറേബ്യ, ബഹറിൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ നോർത്തമേരിക്കൻ അപ്പസ്തോലിക്ക് വികാരിയേറ്റിനു കീഴിലാണ് വരുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »