Seasonal Reflections - 2024

ജോസഫ്: മണ്ണിൽ സഞ്ചരിച്ച ദിവ്യനക്ഷത്രം

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 03-12-2021 - Friday

ആഗമനകാലത്തെ ഏറ്റവും ശക്തവും പ്രതീക്ഷ നൽകുന്നതുമായ അടയാളമാണ് നക്ഷത്രം. ദൈവപുത്രൻ്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് നൂറ്റാണ്ടുകൾക്കു മുമ്പ് വിണ്ണിൽ തെളിഞ്ഞ നക്ഷത്രം പൗരസ്‌ത്യദേശത്തുനിന്നു വന്ന ജ്‌ഞാനികള്‍ക്ക് ജറുസലെമിലെത്താനും രക്ഷകനെ കണ്ടെത്താൻ കഴിയുന്നതുമായ ശക്തമായ അടയാളമായിരുന്നു.ക്രിസ്തുമസ് കാലത്തെ നക്ഷത്രം ലോക രക്ഷകനായി മണ്ണിൽ പിറന്ന ദൈവപുത്രനെ ഓർമ്മപ്പെടുത്തലാണ് അവനിലേക്കു നയിക്കുന്ന വഴികാട്ടിയാണ്. വിണ്ണിൽ മിന്നുന്ന നക്ഷത്രങ്ങളെപ്പോലെ മണ്ണിൽ സ്വയം നക്ഷത്രമായി തീരാനുള്ള ക്ഷണമാണ് ആഗമന കാലത്തിൻ്റേത്.

യൗസേപ്പിതാവ് മണ്ണിൽ സഞ്ചരിച്ച ഒരു നക്ഷത്രമായിരുന്നു. ഈശോയിലേക്കു വഴികാട്ടിയ ഒരു ദിവ്യനക്ഷത്രം. ഈശോയിലേക്കു സ്വയം എത്തിച്ചേരുക അവനിലേക്കു മറ്റുള്ളവരെ അടുപ്പിക്കുക അതാണല്ലോ ആഗമന കാലത്തിൻ്റെ ലക്ഷ്യം. ഈശോയുടെ ജനനത്തിലൂടെ ഓരോ മനുഷ്യനും ഒരു നക്ഷത്രമായി തീരണം, ഈശോയെ കാട്ടികൊടുക്കുന്ന നക്ഷത്രമായി തീരണം എന്നതാണ് യൗസേപ്പിതാവ് ഇന്നു നമുക്കു നമുക്കു തരുന്ന സന്ദേശം.

നക്ഷത്രം പ്രത്യാശയുടേതും പ്രതീക്ഷയുടെയും അടയാളമായതുപോലെ നമ്മുടെ ജീവിതവും പ്രത്യാശയുടെയും പ്രതീക്ഷയുടെയും സൽഫലങ്ങൾ പുറപ്പെടുവിക്കട്ടെ. പ്രത്യാശയുടെ വെളിച്ചത്തിലേക്കുള്ള പ്രയാണമായി നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ഈശോയെ കാണിച്ചു കൊടുക്കുന്ന നക്ഷത്രമായി തീരാൻ യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെ. അതു തന്നെയല്ലേ ആഗമനകാലത്തിൻ്റെ പുണ്യവും സൗഭാഗ്യവും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »