India - 2025
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ഫാ. ഷിബു തോമസ് ഏറ്റുവാങ്ങി
04-12-2021 - Saturday
ലക്‌നോ: സമൂഹത്തിലെ ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ സമഗ്രവികസനത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡ് നജീബാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രേംധാം ആശ്രമം സഹസ്ഥാപകന്‍ ഫാ. ഷിബു തോമസ് ഏറ്റുവാങ്ങി.
അന്താരാഷ്ട്ര ഭിന്നശേഷീദിനമായ ഇന്നലെ ലക്‌നോവില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിച്ചു. 2009ല്‍ ഫാ. ഷിബു തോമസും ഫാ. ബെന്നി തെക്കേക്കരയും ചേര്‍ന്നു അനാഥരും ഭിന്നശേഷിക്കാരുമായ കുട്ടികളുടെ ഉന്നമനത്തിനായി രൂപീകരിച്ചതാണ് പ്രേംധാം ആശ്രമം. ഫാ. ഷിബു തോമസ് കോട്ടയം മാഞ്ഞൂര്‍ സൗത്ത് തുണ്ടത്തില്‍ കുടുംബാംഗവും ഫാ. ബെന്നി അങ്കമാലി തുറവൂര്‍ തെക്കേക്കര കുടുംബാംഗമാണ്.
