Faith And Reason - 2024

ഞാനല്ല, കന്യകാമറിയമാണ് ക്രിസ്തുമസിന്റെ യഥാര്‍ത്ഥ റാണി: സുപ്രസിദ്ധ അമേരിക്കന്‍ പോപ്‌ ഗായിക മരിയ കാരി

പ്രവാചകശബ്ദം 19-12-2021 - Sunday

ലണ്ടന്‍: ലോകരക്ഷകനായ ക്രിസ്തുവിന്റെ പിറവി തിരുനാള്‍ അടുത്തുകൊണ്ടിരിക്കെ സുപ്രസിദ്ധ അമേരിക്കന്‍ പോപ്‌ ഗായികയും, ഗാനരചയിതാവുമായ മരിയ കാരി ‘ബ്രിട്ടീഷ് റേഡിയോ ഷോ’ക്ക് നല്‍കിയ അഭിമുഖം ശ്രദ്ധേയമാവുന്നു. താന്‍ തന്നെ ഒരിക്കലും ക്രിസ്തുമസിന്റെ റാണിയായി കരുതിയിട്ടില്ലെന്നും, പരിശുദ്ധ കന്യകാമറിയമാണ് ശരിക്കും ക്രിസ്തുമസ്സിന്റെ റാണിയെന്നുമാണ് ‘ദി സോയ്‌ ബ്രേക്ക്ഫാസ്റ്റ് ഷോ’യില്‍ കാരി പറഞ്ഞത്. 1994-ല്‍ പുറത്തുവന്ന ‘ഓള്‍ ഐ വാണ്ട് ഫോര്‍ ക്രിസ്മസ് ഈസ് യു’ എന്ന ഹിറ്റ്‌ ഗാനമാണ് മരിയ കാരിയ്ക്കു 'ക്രിസ്തുമസിന്റെ റാണി' എന്ന പേര് ലഭിക്കുവാന്‍ ഇടയാക്കിയത്.

ഇപ്പോഴും ഹിറ്റായി തുടരുന്ന ഈ ഗാനം യുകെയിലെ നമ്പര്‍ 1 ക്രിസ്തുമസ് ഗാനമായി തിരഞ്ഞെടുക്കപ്പെട്ടിരിന്നു. ക്രിസ്തുമസിനോടുള്ള തന്റെ ഇഷ്ടമാണ് ‘ഓള്‍ ഐ വാണ്ട് ഫോര്‍ ക്രിസ്മസ് ഈസ് യു’ ഉള്‍പ്പെടെയുള്ള ക്രിസ്തുമസ് ഗാനങ്ങള്‍ രചിക്കുവാന്‍ തനിക്ക് പ്രചോദനമായതെന്നും തന്റെ ഏറ്റവും പുതിയ ക്രിസ്തുമസ് ഗാനത്തേക്കുറിച്ചും കാരി വിവരിച്ചു. ‘ഫാള്‍ ഇന്‍ ലവ് അറ്റ്‌ ക്രിസ്തുമസ്’ എന്ന് പേരിട്ടിരിക്കുന്ന ക്രിസ്തുമസ് ഗാനം കഴിഞ്ഞ മാസം റിലീസ് ചെയ്തിരിന്നു.

ഈ ആല്‍ബത്തില്‍ പതിവായുള്ള ഗ്ലാമര്‍ വേഷപകിട്ടുകള്‍ ഉപേക്ഷിച്ച താരത്തിന്റെ നടപടി ഈ ക്രിസ്തുമസ്സ് ഗാനത്തെ ശരിക്കും അര്‍ത്ഥവത്താക്കിയെന്നാണ് ആരാധകരുടെ അഭിപ്രായം. കാരിയുടെ ഇരട്ടകുട്ടികളായ മൊറോക്കനേയും, മോണ്‍റോയേയും ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 1989-ല്‍ സ്ഥാപിതമായ ‘വേള്‍ഡ് മ്യൂസിക് അവാര്‍ഡ്സ്’ ‘ഈ മില്ലേനിയത്തിലെ ഏറ്റവും വിറ്റഴിക്കപ്പെട്ട വനിതാ പോപ്‌ താര’മായി കാരിയെ തിരഞ്ഞെടുത്തിരിന്നു. ടോണി ഹാത്താവേയുടെ ‘ഈസ്‌ ദിസ് ക്രിസ്തുമസ്’ എന്ന ഗാനമാണ് കാരിയുടെ എക്കാലത്തേയും മികച്ച ക്രിസ്തുമസ് ഗാനം.


Related Articles »