News - 2024

ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിച്ച് ഇറാഖി സഭ: 1000 ദരിദ്ര കുടുംബങ്ങള്‍ക്ക് സഹായം വിതരണവും

പ്രവാചകശബ്ദം 21-12-2021 - Tuesday

ബാഗ്ദാദ്: പ്രതിസന്ധികളില്‍ ഉഴലുന്ന ഇറാഖിന്റെ സമാധാനത്തിനും സുസ്ഥിരതക്കും, പുതിയൊരു ജനാധിപത്യ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുമായി ഇറാഖി കല്‍ദായ സഭയുടെ നേതൃത്വത്തില്‍ ഇന്നു ഉപവാസ പ്രാര്‍ത്ഥനാദിനം സംഘടിപ്പിച്ചു. പാര്‍ലമെന്ററി തിരഞ്ഞെടുപ്പിന് ശേഷം ഉടലെടുത്ത പ്രതിസന്ധി മറികടക്കുവാനും പുതിയൊരു ദേശീയ സര്‍ക്കാരിന്റെ രൂപീകരണത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥന ഉപവാസ ദിനം ആചരിക്കുന്നതെന്ന്‍ കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ നേരത്തെ പ്രസ്താവിച്ചിരിന്നു. ഉപവാസ പ്രാര്‍ത്ഥന ദിനാചരണത്തിന് ഒപ്പം ബാഗ്ദാദിലെ ആയിരത്തോളം പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണവും നടന്നു.

ആഭ്യന്തര യുദ്ധവും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെയും അധിനിവേശത്തിനിരയായ ശേഷം പുരോഗമനത്തിനും, സുരക്ഷയ്ക്കുമായി യത്നിച്ചുകൊണ്ടിരിക്കുന്ന ഇറാഖിനെ സമാധാനവും സുസ്ഥിരതയുമുള്ള ഒരു യഥാര്‍ത്ഥ ജനാധിപത്യരാജ്യമാക്കി മാറ്റുവാന്‍, സമാധാനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശവാഹകനായ ക്രിസ്തുവിന്റെ പിറവി തിരുനാള്‍ ആഘോഷിക്കുന്ന ഈ സമയത്ത് സകലരും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന ആഹ്വാനത്തോടെയാണ് പാത്രിയാര്‍ക്കീസിന്റെ സന്ദേശം അവസാനിക്കുന്നത്. ഇറാഖിലെ കാരിത്താസ് പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ദരിദ്ര കുടുംബങ്ങള്‍ക്ക് വേണ്ടി ധനസമാഹരണം വഴി ലഭിച്ച 2 കോടി ഇറാഖി ദിനാര്‍ (12,000 യൂറോ) വിതരണം ചെയ്തത്.

കഴിഞ്ഞ നവംബര്‍ അവസാനത്തില്‍ ഇറാഖി പ്രധാനമന്ത്രി മുസ്തഫ അല്‍-കദീമിയുടെ ഭവനത്തിന് നേര്‍ക്കുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് ശേഷം ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് രാജ്യത്തു സംജാതമായിരിക്കുന്നത്. ആക്രമണത്തില്‍ പ്രധാനമന്ത്രി പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായതെന്നാണ് വിശകലന വിദഗ്ദര്‍ പറയുന്നത്. ഇറാഖിലെ അക്രമങ്ങള്‍ക്കും അരക്ഷിതാവസ്ഥക്കും പരിഹാരം കാണുവാന്‍ ഒരു ശക്തമായ സര്‍ക്കാര്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ആവര്‍ത്തിച്ചു ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കല്‍ദായ മെത്രാന്മാരും നിലവിലെ ഭീഷണി നേരിടുന്നുണ്ട്. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »