News - 2025
തിരുപിറവി സ്മരണയില്‍ ആഗോള സമൂഹം
പ്രവാചകശബ്ദം 25-12-2021 - Saturday
തന്നെ തന്നെ ശൂന്യവത്ക്കരിച്ചുകൊണ്ട് മനുഷ്യനായി പിറന്ന ലോകരക്ഷകനായ യേശുവിന്റെ ജനന തിരുനാള്‍ സ്മരണയില്‍ ആഗോള സമൂഹം. കോവിഡ് മഹാമാരിയെ തുടര്‍ന്നു മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരിന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടായിരിന്നതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകളില്‍ നിരവധിപേര്‍ പങ്കുചേര്‍ന്നു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ആയിരത്തിഅഞ്ഞൂറോളം വിശ്വാസികളുടെ പങ്കാളിത്തമുണ്ടായിരിന്നു. തന്നെ തന്നെ താഴ്ത്തി എളിയവനായാണ് ദൈവം ലോകത്തിലേക്ക് വന്നതെന്ന് പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.