News - 2025

യുക്രൈന് വേണ്ടി സംഘടിപ്പിച്ച ഉപവാസ - പ്രാര്‍ത്ഥനയില്‍ തെക്കേ അമേരിക്കന്‍ മെത്രാന്‍ സമിതികളുടെ സജീവ പങ്കാളിത്തം

പ്രവാചകശബ്ദം 03-03-2022 - Thursday

സാന്റിയാഗോ: യുക്രൈന്റെ മേലുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനമനുസരിച്ച് വിഭൂതി തിരുനാള്‍ ദിനമായ ഇന്നലെ, ബോംബുകള്‍ക്കും, മിസൈലുകള്‍ക്കുമിടയില്‍ മരണത്തെ മുന്നില്‍ കണ്ടുകഴിയുന്ന യുക്രൈന്‍ ജനതയുടെ സമാധാനത്തിനു വേണ്ടി ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് വിശ്വാസികള്‍ ഉപവസിച്ച് പ്രാര്‍ത്ഥിച്ചു. ചിലി, പരാഗ്വേ, ബൊളീവിയ ഉള്‍പ്പെടെയുള്ള തെക്കേ അമേരിക്കന്‍ വന്‍കരയിലെ രാഷ്ട്രങ്ങളിലെ മെത്രാന്മാരുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. യൂറോപ്പിന്റേയും ആഗോള മാനവരാശിയുടേയും സമാധാനത്തിന് ഭീഷണിയായിക്കൊണ്ട് യുക്രൈന്‍ നേരിട്ടുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ചിലി മെത്രാന്‍ സമിതി ആശങ്കയും ഖേദവും രേഖപ്പെടുത്തി.

ചിലിയിലെ ‘ജസ്റ്റിസ്, പീസ്‌ ആന്‍ഡ്‌ ദി വോള്‍നെസ്സ് ഓഫ് ക്രിയേഷ’ന്റെ പ്രോവിന്‍ഷ്യല്‍ ഓഫീസര്‍, ‘റിലീജിയസ് മെന്‍ ആന്‍ഡ്‌ വിമണ്‍ കോണ്‍ഫ്രന്‍സ്’ന്റെ സഹകരണത്തോടെ മാര്‍ച്ച് 2-ന് സാന്റിയാഗോയിലെ സെന്റ്‌ ഫ്രാന്‍സിസ് ദേവാലയത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ വൈദികരും, കന്യാസ്ത്രീകളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയുമുണ്ടായിരുന്നു. രാത്രി 7.30 ന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം യുദ്ധത്തിനും, അക്രമത്തിനും എതിരായി പ്രത്യേക ജാഗരണ പ്രാര്‍ത്ഥനയും നടന്നു. ചിലിക്ക് പുറമേ, പരാഗ്വേയിലെ മെത്രാന്മാരും യുദ്ധത്തെ തള്ളിപ്പറഞ്ഞുകൊണ്ട് പാപ്പാ ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനാ ഉപവാസത്തില്‍ സജീവമായി പങ്കെടുത്തു. എന്താണ് ചെയ്യേണ്ടത്, എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ സ്ത്രീകളും, പുരുഷന്‍മാരും കുട്ടികളും അടങ്ങുന്ന നിരവധിപേര്‍ പരിഭ്രാന്തരായി പരക്കം പായുന്നത് ഖേദകരമാണെന്നു പരാഗ്വേയിലെ മെത്രാന്മാര്‍ പറഞ്ഞു.

ചര്‍ച്ചകള്‍ കൊണ്ടു പരിഹരിക്കുവാന്‍ കഴിയുമായിരുന്ന ഈ യുദ്ധം കാരണം ജനങ്ങള്‍ സ്വന്തം നാടുവിട്ട് ഓടിപോകുന്നത് വേദനാജനകമാണെന്നും പരാഗ്വേ മെത്രാന്‍ സമിതി പറയുന്നു. ഉക്രൈനിലും ലോകമെമ്പാടും സമാധാനം പുനസ്ഥാപിക്കണമെന്ന് സമാധാനത്തിന്റെ രാജ്ഞിയായാ പരിശുദ്ധ കന്യകാമാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുവാനും മെത്രാന്‍സമിതി മറന്നില്ല. മരണവും സഹനവും മാത്രം നല്‍കുന്ന യുദ്ധം ഒരു തരത്തിലും ന്യായീകരിക്കുവാന്‍ കഴിയാത്തതാണെന്നു ബൊളീവിയയിലെ മെത്രാന്‍ സമിതി പ്രസ്താവിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »