Arts - 2024
യുക്രൈനില്‍ നിന്നുള്ള അമ്മയും മകളും തെരുവില്‍ പാടിയ ഹല്ലേലൂയ ഗാനം ശ്രദ്ധയാകര്‍ഷിക്കുന്നു
പ്രവാചകശബ്ദം 19-04-2022 - Tuesday
വാഷിംഗ്ടണ്‍ ഡിസി: റഷ്യന്‍ ആക്രമണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനിടെ യുക്രൈനില്‍ നിന്നുള്ള അമ്മയും മകളും അമേരിക്കന്‍ തെരുവില്‍ ‘ഹല്ലേലൂയ’ ഗാനം പാടിക്കൊണ്ട് തീര്‍ത്ത സംഗീതവിസ്മയം ഈസ്റ്റര്‍ ദിനത്തില്‍ ശ്രദ്ധേയമായി. യുക്രൈന്‍ സ്വദേശിനിയും വയലിനിസ്റ്റുമായ കരോലിന പ്രോട്ടെന്‍സ്കോ എന്ന കൗമാരക്കാരിയും, അമ്മയും ചേര്‍ന്ന് വയലിന്റെ അകമ്പടിയോടെ ആലപിച്ച “ഹല്ലേലൂയ” ഗാനം ശ്രോതാക്കളുടെ ഹൃദയങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ആശ്വാസം പകരുകയായിരുന്നു. കരോലിന വയലിന്‍ വായിച്ചപ്പോള്‍ അമ്മയായിരുന്നു ഗാനം ആലപിച്ചത്. കനേഡിയന്‍ ഗായകനും ഗാനരചയിതാവുമായ ലിയോണാര്‍ഡ് കോഹെന്റെ ഏറ്റവും പ്രശസ്തമായ ഗാനമാണ് അമ്മയും മകളും കൂടി ആലപിച്ചത്.
കരോലിനയും അമ്മയും ചേര്‍ന്ന്‍ നടത്തിയ ഈ തെരുവ് പ്രകടനം സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. പരിപാടിയുടെ വീഡിയോ കരോലിന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോക്ക് അഭിനന്ദനം അറിയിച്ചുക്കൊണ്ടിരിക്കുന്നത്. ഇതിനുമുന്‍പും നിരവധി തെരുവ് പ്രകടനങ്ങളിലൂടെ ആളുകളെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരിയാണ് കരോലിന. 2008-ല്‍ ജനിച്ച കരോലിന 6 വയസ്സുമുതല്‍ വയലിന്‍ പ്രാക്ടീസ് ചെയ്യുന്നതാണ്. 2015-ലാണ് കരോലിനയും കുടുംബവും അമേരിക്കയില്‍ എത്തുന്നത്. മൂന്ന്‍ യൂട്യൂബ് ചാനലുകള്‍ ഉള്ള കരോലിനയെ ഏതാണ്ട് 50 ലക്ഷത്തോളം പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ഫോളോ ചെയ്യുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക