Faith And Reason - 2024
ലോക സമാധാനത്തിനായി പ്രാര്‍ത്ഥന സംഘടിപ്പിച്ച് അന്താരാഷ്ട്ര കാത്തലിക്ക് ആക്‌ഷൻ ഫോറം
പ്രവാചകശബ്ദം 09-06-2022 - Thursday
കീവ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സമാധാനത്തിനായി ഒരു മിനിറ്റ് എന്ന പേരിൽ, അന്താരാഷ്ട്ര കാത്തലിക്ക് ആക്‌ഷൻ ഫോറം ആഗോളതലത്തില്‍ പ്രാര്‍ത്ഥന നടത്തി. ജൂൺ 8 ബുധനാഴ്ചയാണ് പ്രാർത്ഥനായജ്ഞം നടത്തിയത്. നിലവില്‍ നടക്കുന്ന റഷ്യ - യുക്രൈൻ യുദ്ധത്തോടൊപ്പം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് വിശുദ്ധനാടുകളിലും, മ്യാന്മാർ പോലെയുള്ള രാജ്യങ്ങളിലും തുടരുന്ന സംഘർഷങ്ങൾ കണക്കിലെടുത്താണ് ലോകമെമ്പാടുമുള്ള കത്തോലിക്കരുടെയും, മറ്റു ക്രൈസ്തവ അക്രൈസ്തവ സമൂഹങ്ങളുടെയും പങ്കാളിത്തത്തോടെ സമാധാനത്തിനായുള്ള പ്രാർത്ഥന നടത്തിയത്.
യുക്രൈൻ, ബുറുണ്ടി, അര്‍ജന്റീന, മധ്യഅമേരിക്കൻ രാജ്യങ്ങൾ തുടങ്ങി വിവിധയിടങ്ങളിൽ സമാധാനത്തിനായുള്ള പ്രാർത്ഥനയോടൊപ്പം വിശുദ്ധ ബലിയർപ്പണവും, മറ്റു പ്രാർത്ഥനകളും സംഘടിപ്പിച്ചിരുന്നു. 2014 ജൂൺ ആറിനാണ് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനമനുസരിച്ച്, സമാധാനത്തിനായി ആദ്യമായി പ്രാര്‍ത്ഥന നടത്തിയത്. ഫ്രാൻസിസ് പാപ്പായുടെ ക്ഷണം സ്വീകരിച്ച്, ഇസ്രായേൽ, പാലസ്തീന്‍ പ്രസിഡന്റുമാർ, കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് എന്നിവരും വത്തിക്കാൻ ഗാർഡനിൽവെച്ച് നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയിരിന്നു.