India - 2026
ഇന്ന് സമാധാനത്തിനായുള്ള പ്രാർത്ഥനാദിനമായി ഭാരത ലത്തീന്‍ സഭ ആചരിക്കുന്നു
പ്രവാചകശബ്ദം 08-03-2026 - Sunday
ന്യൂഡൽഹി: മധ്യപൂർവ്വേഷ്യയില്‍ സമാധാനം പുലരുന്നതിന് ഇന്നു മാർച്ച് 8 ഞായറാഴ്ച സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമായി ഭാരത ലത്തീന്‍ സഭ ആചരിക്കുന്നു. വിശുദ്ധ കുർബാന അര്‍പ്പണത്തിനിടെ പ്രത്യേക നിയോഗത്തോടെ, സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമായി ആചരിക്കാൻ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ നേരത്തെ സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിരിന്നു.
അനിശ്ചിതത്വത്തിന്റെ ഈ മണിക്കൂറിൽ ഇന്നു മാർച്ച് 8 മുതൽ മാർച്ച് 14 വരെ, സമാധാനത്തിനും അനുരഞ്ജനത്തിനും പരിഹാരത്തിനും വേണ്ടി, സമാധാന രാജ്ഞിയായ മാതാവിന്റെ മധ്യസ്ഥതയില്‍ എല്ലാ ദിവസവും ജപമാല ചൊല്ലാനും ആഹ്വാനമുണ്ട്. ലോകസമാധാനത്തിനും അക്രമത്താലും സംഘർഷത്താലും ബാധിക്കപ്പെട്ട എല്ലാവരുടെയും സുരക്ഷയ്ക്കും വേണ്ടി ത്യാഗങ്ങൾ സമര്‍പ്പിച്ചുകൊണ്ട് മാർച്ച് 13 വെള്ളിയാഴ്ച ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനമായും ലത്തീന്‍ സഭ ആചരിക്കും.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















