News

അല്‍മായരെ കുറിച്ച് അറിയേണ്ടതെല്ലാം: രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയിലെ 31ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച (ജൂലൈ 2)

പ്രവാചകശബ്ദം 30-06-2022 - Thursday

തിരുസഭയില്‍ അല്‍മായര്‍ ആരാണ്? അവരുടെ സ്ഥാനം എന്താണ്? അവരുടെ ദൗത്യം എന്താണ്? അല്‍മായരുടെ അവകാശങ്ങള്‍ എന്തൊക്കെയാണ്? അല്‍മായര്‍ എങ്ങനെയാണ് ദൈവരാജ്യം അന്വേഷിക്കേണ്ടത്? ഭൗതീക വസ്തുക്കളോടും ഭൗതീക ജീവിതത്തോടും അല്‍മായര്‍ക്ക് എന്തുതരം ആഭിമുഖ്യമാണ് വേണ്ടത്? തുടങ്ങീ വിശ്വാസ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 31ാമത്തെ ക്ലാസ് ശനിയാഴ്ച (ജൂലൈ 2) നടക്കും.

'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിക്കുന്നത്. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് തത്സമയ ഓണ്‍ലൈന്‍ ക്ലാസ് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം ഇരുനൂറിലധികം പേരാണ് ക്ലാസില്‍ സജീവമായി പങ്കെടുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തിരുസഭയെ കുറിച്ചു വ്യക്തവും ലളിതവുമായ ആഴത്തിലുള്ള പഠനവും സംശയങ്ങള്‍ക്കുള്ള ചോദ്യോത്തര വേളയും സെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »