Faith And Reason - 2024

മെക്സിക്കോ സിറ്റിയിലും മരിയന്‍ സാക്ഷ്യവുമായി 'പുരുഷന്മാരുടെ ജപമാല' സമര്‍പ്പണം

പ്രവാചകശബ്ദം 30-06-2022 - Thursday

മെക്സിക്കോ സിറ്റി: വിമലഹൃദയ തിരുനാൾ ദിനത്തിൽ മെക്സിക്കോ സിറ്റിയിൽ ആദ്യമായി നടന്ന പുരുഷന്മാരുടെ ജപമാലയത്നത്തില്‍ പങ്കെടുത്തത് നൂറുകണക്കിനാളുകള്‍. മെക്സിക്കൻ തലസ്ഥാനമായ മെക്സിക്കോ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന സാന്റോ ഡൊമിംഗോ പള്ളിയിലേക്ക് ഘോഷയാത്രയായി പുറപ്പെട്ട റാലിയിലാണ് ആയിരത്തോളം പുരുഷന്മാര്‍ അണിചേര്‍ന്നത്. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമായിരിന്നു ജപമാലറാലി. ജപമാലയത്നം ചരിത്രപരമായ അനുഭവമായിരിന്നുവെന്ന് പരിപാടിയുടെ കോർഡിനേറ്ററായ ലിയോനാർഡോ ബ്രൗൺ സിഎൻഎയുടെ സ്പാനിഷ് ഭാഷയിലുള്ള സഹോദര വാർത്താ ഏജൻസിയായ 'എസിഐ പ്രെൻസ'യോട് പറഞ്ഞു. എഴുന്നൂറിനും എണ്ണൂറിനും മധ്യേ പുരുഷന്മാർ ജപമാലയിലും കരുണ കൊന്തയിലും പങ്കെടുത്തുവെന്ന് ബ്രൗൺ കൂട്ടിച്ചേര്‍ത്തു. ഗാനങ്ങള്‍ ആലപിച്ചും ജപമാല കരങ്ങളില്‍ വഹിച്ചുമാണ് ജപമാല റാലി നടന്നത്.

പോളണ്ടിൽ ആരംഭിച്ച അന്താരാഷ്ട്ര പ്രാർത്ഥന കൂട്ടായ്മയാണ് 'മെന്‍സ് റോസറി'. പെറു, അർജന്റീന, ബ്രസീൽ, ഇക്വഡോർ, കൊളംബിയ, പ്യൂർട്ടോ റിക്കോ, കോസ്റ്ററിക്ക, പരാഗ്വേ എന്നിവിടങ്ങളിൽ പുരുഷന്മാരുടെ ജപമാലയത്നം നടന്നതോടെ ലാറ്റിനമേരിക്കയിൽ ഈ പ്രസ്ഥാനം വേരൂന്നിക്കഴിഞ്ഞു. ജർമ്മനി, യുക്രൈന്‍, നെതർലാൻഡ്സ്, ഇംഗ്ലണ്ട്, യു‌എസ്, ലിത്വാനിയ, സ്പെയിൻ എന്നിവയാണ് പുരുഷന്മാരുടെ ജപമാല യത്നം നടക്കുന്ന മറ്റ് രാജ്യങ്ങൾ. ഓരോ രാജ്യങ്ങളിലും തെരുവ് വീഥികളിലും ദേവാലയ മുറ്റത്തും നടത്തുന്ന പ്രാര്‍ത്ഥനായത്നത്തില്‍ ഓരോ മാസം കഴിയും തോറും പങ്കെടുക്കുന്ന പുരുഷന്മാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. യൂറോപ്പില്‍ മങ്ങിയ ക്രിസ്തീയ വിശ്വാസത്തിന് പ്രകാശം പകരുവാന്‍ പുരുഷന്മാരുടെ ജപമാലയത്നം വഴിയൊരുക്കുന്നുണ്ടെന്ന വിധത്തിലുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »