India - 2024
അൽഫോൻസാമ്മ ജീവിച്ചുമരിച്ച ഭരണങ്ങാനം ക്ലാരമഠത്തിലേക്ക് ഇന്ന് പ്രദക്ഷിണം
പ്രവാചകശബ്ദം 27-07-2022 - Wednesday
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാളിന്റെ തലേന്നായ ഇന്നു വൈകുന്നേരം അൽഫോൻസാമ്മ ജീവിച്ചുമരിച്ച ഭരണങ്ങാനം ക്ലാരമഠത്തിലേക്ക് വിശുദ്ധയുടെ തിരുസ്വരൂപവും വഹിച്ചുള്ള മെഴുകുതിരി പ്രദക്ഷിണം നടക്കും. ഇന്നു വൈകുന്നേരം അഞ്ചിന് ഇടവക ദേവാലയത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 6.30നാണ് മഠത്തിലേക്ക് ജപമാല മെഴുകുതിരി പ്രദക്ഷിണം.
പ്രദക്ഷിണം മഠത്തിലെത്തുമ്പോൾ റവ.ഡോ. തോമസ് വടക്കേൽ സന്ദേശം നൽകും. നാളെയാണ് തിരുനാൾ ദിനം. രാവിലെ 10.30ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 12ന് പ്രദക്ഷിണം. തിരുനാൾ ദിവസമായ നാളെ പുലർച്ചെ 4.45 മുതൽ രാത്രി 9.30വരെ വിശുദ്ധ കുർബാനയുണ്ടായിരിക്കും. രാവിലെ ഏഴിന് നേർച്ചയപ്പ വിതരണവും ആരംഭിക്കും.