Social Media - 2024

ഉറങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 15-08-2022 - Monday

പ്രാചീന ലോകത്തിൽ പലരും മരണത്തെ "ഉറക്കം" ആയാണു കണ്ടിരുന്നത്. ബൈബളിലും ഈ ചിന്താരീതി നമുക്കു കാണാൻ കഴിയും. സങ്കീർത്തകൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: "എന്‍െറ ദൈവമായ കര്‍ത്താവേ,എന്നെ കടാക്‌ഷിച്ച്‌ ഉത്തരമരുളണമേ! ഞാന്‍ മരണനിദ്രയില്‍ വഴുതി വീഴാതിരിക്കാന്‍ എന്‍െറ നയനങ്ങളെ പ്രകാശിപ്പിക്കണമേ! "(സങ്കീ: 13:3) ” വി. പൗലോസിന്റെ ലേഖനങ്ങളിലും സമാന ചിന്താഗതിയുണ്ട്.

തെസലോനിക്കക്കാർക്കുള്ള ഒന്നാം ലേഖനത്തിൽ ഈശോയുടെ ഉത്ഥാനവുമായി ബന്ധപ്പെട്ട് ഇതേ ബിംബം ഉപയോഗിക്കുന്നുണ്ട്, "യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്‌തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും"( 1 തെസലോനിക്കാ 4:14).

പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ ലോകത്തിൽ നിന്നുള്ള വേർപാടിനെപ്പറ്റി ധ്യാനിക്കുമ്പോൾ ആദിമ ക്രൈസ്തവർ അതിനെ മറിയത്തിന്റെ ഉറക്കമായാണു “Sleep of Mary,” അല്ലങ്കിൽ “Dormition of Mary” കണ്ടിരുന്നത് (ലത്തീൻ ഭാഷയിൽ domire, എന്ന വാക്കിനു ഉറങ്ങുക എന്നാണ് അർത്ഥം). മറിയം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെടുന്നതിനു മുമ്പ് മരിച്ചു എന്ന വിശ്വാസത്തെ ഇതു ബലപ്പെടുത്തുന്നു.

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡമാസ്ക്കസിലെ വിശുദ്ധ ജോൺ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു:, " ജറുസലേമിലെ മെത്രാനായിരുന്ന വിശുദ്ധ ജുവനെൽ എഡി 451 ലെ കാൽസിഡോൺ കൗൺസിലിൽ മറിയം എല്ലാ അപ്പസ്തോലന്മാരുടെയും സാന്നിധ്യത്തിൽ മരിച്ചെന്നും, അവളുടെ കബറിടം വിശുദ്ധ തോമസിന്റെ അഭ്യർത്ഥന പ്രകാരം തുറന്നപ്പോൾ അതു ശൂന്യമായിരുന്നുവെന്നും, അതിനാൽ അന്നുമുതൽ അപ്പസ്തോലന്മാർ മറിയത്തിന്റെ ശരീരം സ്വർഗ്ഗത്തിലേക്കു എടുക്കപ്പട്ടുമെന്ന് വിശ്വസിച്ചു പോന്നു. ”

ഈ പാരമ്പര്യം വ്യത്യസ്ത രീതികളിളിൽ ആദിമ ക്രൈസ്തവരുടെ ഇടയിൽ പ്രചുര പ്രചാരത്തിലായിരുന്നുവെങ്കിലും അപ്പസ്തോലന്മാരുടെ സാന്നിധ്യത്തിൽ മറിയം മരിച്ചു എന്നതാണ് ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകം. പൗര്യസ്ത്യ സഭ മറി യ ത്തിന്റ ദൈവത്തിലുള്ള ഉറക്കത്തിന്റെ തിരുനാൾ ആഗസ്റ്റു പതിനഞ്ചിനു ആഘോഷിക്കുമ്പോൾ, പാശ്ചാത്യ സഭ ഇതേ ദിവസം തന്നെ മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ കൊണ്ടാടന്നു. രണ്ടും ഒരേ സംഭവം തന്നെ, രണ്ടു വ്യത്യസ്ത സാങ്കേതിക പദാവലിയോടെ രണ്ടു വ്യത്യസ്ത ഭാവങ്ങൾക്കു ഊന്നൽ നൽകി ആഘോഷിക്കുന്നുവെന്നേയുള്ളു.

മറിയം എങ്ങനെയാണ് സ്വർഗ്ഗത്തിലേക്ക്എടുക്കപ്പെട്ടതെന്നോ, അവൾ ആദ്യം മരിച്ചോ എന്നോ ഒന്നും സഭ ഓദ്യോഗികമായി പഠിപ്പിക്കുന്നില്ല.

"നിത്യകന്യകയായ മറിയം അവളുടെ ഇഹലോകവാസത്തിന്റെ അവസാനം ആത്മശരീരങ്ങളോടെ സ്വർഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു" എന്നു മാത്രമാണ് സഭ പഠിപ്പിക്കുന്നത്. എന്നിരുന്നാലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഒരു ജനറൽ ഓഡിയൻസിനിടയിൽ ഇപ്രകാരം ഉദ്ബോധിപ്പിച്ചു. “ ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ പങ്കുപറ്റാൻ, മറിയം ആദ്യമേ തന്നെ അവന്റെ മരണത്തിലും പങ്കു ചേരണം.” ഈ ഉറക്കം/സ്വർഗ്ഗാരോപണം ദൈവം മറിയത്തിനു നൽകിയ അതുല്യ കൃപയാണ്, അവളുടെ അമലോത്ഭവ ജനത്തിന്റെ ഫലം.

ഇതു മനസ്സിൽ സൂക്ഷിച്ചു കൊണ്ടാണ് പ്രാചീന കാലത്തെ നിരവധി ചിത്രകാരന്മാർ അപ്പസ്തോലമാർ ക്കു മധ്യേ മറിയം ഒരു കട്ടിലിൽ കിടന്നു ഉറങ്ങുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. ആത്മ ശരീരങ്ങളോടെ മറിയത്തെ സ്വർഗ്ഗത്തിലേക്കു കൊണ്ടു പോകുന്ന ക്രിസ്തുവിനെയും ഈ ചിത്രത്തിൽ കാണാം.


Related Articles »