Arts - 2024

ലോഗോസ് ക്വിസ് 2022; മൊബൈൽ ആപ്പിന്റെ അഞ്ചാം വേർഷൻ പുറത്തിറങ്ങി

പ്രവാചകശബ്ദം 16-08-2022 - Tuesday

തിരുവനന്തപുരം : കെസിബിസിയുടെ കീഴിൽ കേരള കാത്തലിക് ബൈബിൾ സൊസൈറ്റി നടത്തുന്ന ലോഗോസ് ക്വിസിന് തയാറാകുന്നവർക്കായുള്ള മൊബൈൽ ആപ്പിന്റെ അഞ്ചാം വെർഷൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നേറ്റോ പുറത്തിറക്കി. ലോഗോസ് ആപ്പിൽ ഗെയിമായി കളിച്ചു കൊണ്ട് 2022 ലെ പാഠ ഭാഗങ്ങൾക്ക് ഉത്തരം നൽകി സമ്മാനം നേടാൻ അവസരമൊരുക്കിയിട്ടുണ്ട്. 2022ലെ വചന ഭാഗത്തെ ആസ്പദമാക്കിയുള്ള 1050 ചോദ്യങ്ങളാണ് മൊബൈൽ ആപ്പിലുള്ളത്. ഒന്നാം ഘട്ടത്തിലെ ജോഷ്വായുടെ പുസ്തകത്തിൽ നിന്നുള്ള 300 ചോദ്യങ്ങൾക്ക് ഉത്തരം നൽകി കളിക്കാവുന്നതാണ്.

ആഗസ്റ്റ് 25 മുതൽ രണ്ടാം ഘട്ടം ആപ്പിൽ ലഭ്യമാകും. സെപ്റ്റംബർ ഒന്നിന് മൂന്നാം ഘട്ടവും സെപ്റ്റംബർ 15 ന് നാലാം ഘട്ടവും സെപ്റ്റംബർ 20, 23 തീയതികളിൽ ലോഗോസ് മോഡൽ പരീക്ഷയും സെപ്റ്റംബർ 24ന് രാത്രി 10ന് അന്തിമഫലവും ആപ്പിൽ ലഭ്യമാകും. തിരുവനന്തപുരം അതിരൂപതയിലെ മീഡിയ കമ്മീഷനും അജപാലന ശുശ്രൂഷ സമിതിയും ചേർന്നാണ് ആപ്പ് പുറത്തിറക്കിയത്. അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഡാർവിൻ പീറ്റർ, മീഡിയ കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ദീപക് ആന്റോ, ഷാജി ജോർജ്, ആൻസൺ, പ്രദീപ് എന്നിവർക്കൊപ്പം കഴിഞ്ഞ വർഷങ്ങളിൽ ലോഗോസ് ആപ്പിൽ കളിച്ച് കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയ മത്സരാർഥികളും ലോഞ്ചിംഗ് പരിപാടിയിൽ പങ്കെടുത്തു.

2017 മുതൽ പുറത്തിറക്കിയ ആപ്പിൽ ഒരോ വർഷവും ആയിരക്കണക്കിനു പേരാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലിരുന്ന് ലോഗോസ് ക്വി സിന് തയാറെടുക്കുന്നത്. ആദ്യശ്രമത്തിൽ തന്നെ കുറഞ്ഞ സമയത്തിൽ ഏറ്റവും കൂടുതൽ ചോ ദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്ക് കൂടുതൽ പോയിന്റ് ലഭിക്കത്തക്ക രീതിയിലാണ് ഗെയിം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോഗോസ് ആപ്പ് അഞ്ചാം വേർഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ ഇപ്പൊൾ ലഭ്യമാണ്.

** ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »