India
ലോഗോസ് മൊബൈല്‍ ഗെയിം 2024 വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു
പ്രവാചകശബ്ദം 10-12-2024 - Tuesday
വെള്ളയമ്പലം: 2024 വർഷത്തെ ലോഗോസ് മൊബൈല്‍ ഗെയിം ആപ്പിലെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. വെള്ളയമ്പലത്ത് നടന്ന ചടങ്ങ് കൊല്ലം രൂപത എമിരിത്തൂസ് ബിഷപ്പ് സ്റ്റാൻലി റോമൻ ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിനെ പിന്തുടരുന്ന നാമെല്ലാവരും വചനം വായിക്കുമ്പോഴും ഗ്രഹിക്കുമ്പോഴും പങ്കുവയ്ക്കുമ്പോഴും തിരുവചനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള സമീപനം കൈകൊള്ളണമെന്ന് ബിഷപ്പ് സ്റ്റാൻലി റോമൻ ഓർമ്മിപ്പിച്ചു. തുടർന്ന് ഈ വർഷം ലോഗോസ് ഗെയിം ആപ്പ് കളിച്ച് വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ബിഷപ്പുമാര്‍ വിതരണം ചെയ്തു.
മലയാളം ഇംഗ്ലീഷ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 10,000/- രൂപയും രണ്ടാം സ്ഥാനം കരസ്ഥമാക്കിയവർക്ക് 7500/- രൂപയും മൂന്നാം സ്ഥനത്തിന് 5000/- രൂപയും 4 മുതൽ 10 വരെ സ്ഥാനക്കാർക്ക് 1000/- രൂപയും ക്യാഷ് പ്രൈസ് നൽകി. കൂടാതെ മെമന്റോ, സർട്ടിഫിക്കറ്റ്, പഠന സഹായി 2025 എന്നിവയും നൽകി. മലയാളം വിഭാഗത്തിൽ 11 മുതൽ 100 വരെയും ഇംഗ്ലീഷ് വിഭാഗത്തിൽ 11 മുതൽ 50 വരെയും സ്ഥാനം നേടിയവർക്ക് സർട്ടിഫിക്കറ്റും 2025ലേക്കുള്ള പഠനസഹായിയും നൽകി. ആധുനിക ലോകത്ത് നവമാധ്യമങ്ങളെയും സാങ്കേതിക വിദ്യകളെയും വചനാഭിമുഖ്യം വളർത്തുന്നതിനായി പരിശ്രമിക്കുന്ന മീഡിയ കമ്മിഷന്റെ പ്രവർത്തനം ഏറെ മഹത്തരമെന്ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ബിഷപ്പ് ക്രിസ്തുദാസ് പറഞ്ഞു.
കെസിബിസി വർഷംതോറും നടത്തുന്ന ലോഗോസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നതിന് സഹായിക്കുന്ന 2025 വർഷത്തെ ലോഗോസ് പഠന സഹായി മലയാളം പതിപ്പ് ബിഷപ്പ് ക്രിസ്തുദാസ് തിരുവനന്തപുരം അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജുവില്ല്യത്തിന് ആദ്യപ്രതി കൈമാറി പ്രകാശനം ചെയ്തു. ഇംഗ്ലീഷ് പതിപ്പിന്റെ ആദ്യപ്രതി ബിഷപ് എമിരിത്തൂസ് സ്റ്റാൻലി റോമൻ അതിരൂപത ശുശ്രൂഷ കോർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസിന് നൽകി പ്രകാശനം ചെയ്തു.
ഫാ. ലോറൻസ് കുലാസ്, ഫാ. ഷാജു വില്ല്യം, വരാപ്പുഴ അതിരൂപതയിലെ വൈദികൻ ഫാ. ഡെന്നി മാത്യു കരിങ്ങാട്ട്, ശ്രീ. അലക്സ് ഫെർണാണ്ടസ് എന്നിവർ ആശസകളർപ്പിച്ച് സംസാരിച്ചു. തിരുവനന്തപുരം അതിരൂപത മീഡിയകമ്മിഷൻ എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ്, ലോഗോസ് ടീം കോർഡിനേറ്റർ ഷാജി ജോർജ്ജ് എന്നിവർ സ്വാഗതവും കൃതജ്ഞതയും അർപ്പിച്ചു. ലോഗോസ് ഗെയിം മലയാളം വിജയി വരാപ്പുഴ അതിരൂപതാംഗം ജോൺ ജോബ്, ഇംഗ്ലീഷ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ എറണാകുളം അങ്കമാലി അതിരൂപതാംഗം കുമാരി ക്രിസ്റ്റ മരിയ ജോസഫ് എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. എയ്ഞ്ചൽ അൻ ജോർജ്ജ്, അന്ന അൻ ജോർജ്ജ് എന്നിവർ ഗാനാലാപനങ്ങൾക്ക് നേതൃത്വം നൽകി.
** ആദ്യ 10 സ്ഥാനക്കാർ മലയാളം **
1) ജോൺ ജോബ് (വരപ്പുഴ അതിരൂപത) 2) ബീന ജോൺസൺ (തിരുവനന്തപുരം അതിരൂപത) 3) അക്ഷര സജു (തിരുവനന്തപുരം അതിരൂപത) 4) റീജ സി (തിരുവനന്തപുരം അതിരൂപത), 5)ബിന്ദു എൽ. എസ് (തിരുവനന്തപുരം അതിരൂപത – മലങ്കര), 6) രജി പ്രസാദ് ((തിരുവനന്തപുരം അതിരൂപത), 7) ഷെറി മാനുവൽ (കൊച്ചി രൂപത), 8) ജോൺസൺ എ (തിരുവനന്തപുരം അതിരൂപത), 9) നിഫ ജിനു (തിരുവനന്തപുരം അതിരൂപത), 10) മെഴ്സി ജോസഫ് (തിരുവനന്തപുരം അതിരൂപത).
** ആദ്യ 10 സ്ഥാനക്കാർ ഇംഗ്ലീഷ് **
1) വിൻസെന്റ് എം. എ (ഷംഷാബാദ് , തെലങ്കാന) 2) ക്രിസ്റ്റ മരിയ ജോസഫ് (എറണാകുളം- അങ്കമാലി അതിരൂപത) 3) ക്ലാര ജോസഫ് (എറണാകുളം- അങ്കമാലി അതിരൂപത), 4) ഹണി സണ്ണി (തൃശൂർ അതിരൂപത), 5) ഹിമ സെബാസ്റ്റ്യൻ (ഇരിഞ്ഞാലക്കുട രൂപത), 6) ജോസ് ജോസഫ് (ഫരീദാബാദ് രൂപത, ദില്ലി), 7) സെബാസ്റ്റ്യൻ വർഗീസ് (ഇരിഞ്ഞാലക്കുട രൂപത) 8) ജെസ്ലിൻ ജോസ് (ഷംഷാബാദ് രൂപത, തെലുങ്കാന), 9) കാതറിൻ ജോസഫ് (എറണാകുളം- അങ്കമാലി അതിരൂപത), 10) ആന്റോ ജോസ് (ഫരീദാബാദ് രൂപത, ദില്ലി)