Meditation. - July 2024
സഭയോടും അതിലെ ഓരോ അംഗങ്ങളോടും നാം കാണിക്കേണ്ട കാരുണ്യം
സ്വന്തം ലേഖകന്‍ 13-07-2023 - Thursday
''പാവങ്ങളെപ്പറ്റി ചിന്തവേണം എന്ന് മാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളൂ. അത് തന്നെയാണ് എന്റെ തീവ്രമായ താല്പര്യം'' (ഗലാത്തിയാ 2:10).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 13
വ്യത്യസ്ഥ സാഹചര്യങ്ങളുള്ള സമൂഹങ്ങളടങ്ങിയ ഒരു വലിയ കൂട്ടായ്മയാണ് കത്തോലിക്ക സഭ. അതില്‍ അടിച്ചമര്‍ത്തലും പീഢനവും അനുഭവിക്കുന്നവര്‍ ഒട്ടും കുറവല്ല. കത്തോലിക്ക സഭയിലുള്ള വിശ്വാസത്തെ പ്രതി പീഡനമനുഭവിക്കുന്ന ഓരോരുത്തരേയും സ്മരിച്ചു നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. അതുപോലെ സാമ്പത്തിക സുസ്ഥിതിയുള്ള ദേവാലയങ്ങള്‍ ക്ലേശകരമായ വിധത്തില്‍ ശുശ്രൂഷ നടത്തുന്ന ദേവാലയങ്ങളോട് ഭാരിച്ച ഉത്തരവാദിത്വം കാണിക്കേണ്ടിയിരിക്കുന്നു. സഹാനുഭാവത്തിന്റെ പ്രാധാന്യത്തെ പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. സഹായം നല്കുന്ന ആളിന്റെ ആശയങ്ങളെ അടിസ്ഥാനമാക്കിയല്ല മറിച്ച്, സഹായം ലഭിക്കുന്ന ആളിന്റെ ശരിയായ ആവശ്യങ്ങളേ അടിസ്ഥാനമാക്കി വേണം നാം സഹായിക്കാന്‍.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 5.11.79)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.