India - 2024

തൃശൂർ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന്‍ നവംബർ ഒന്‍പതു മുതൽ

പ്രവാചകശബ്ദം 20-10-2022 - Thursday

തൃശൂർ: മീറ്റ് ജീസസ് പ്രെയർ ടീം തൃശൂർ അതിരൂപതയോടു ചേർന്നൊരുക്കുന്ന 29-ാമത് ദൈവശബ്ദം 2022 അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന്‍ നവംബർ ഒമ്പതു മുതൽ 13 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം നാലിന് ആരംഭിച്ച് രാത്രി ഒമ്പതിനു സമാപിക്കും. സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും. പന്തൽ കാൽനാട്ടുകർമം ശക്തൻ ബസ് സ്റ്റാൻഡിനു സമീപം തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര നിർവഹിച്ചു.

ഫാ. ഷാജൻ തേർമഠം അധ്യക്ഷനായി. ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ഫാ. റോയി വേളകൊമ്പിൽ, ഫാ. ബിന്റോ കളത്തിൽ എന്നിവർ ആശംസകളർപ്പിച്ചു. ദൈവശബ്ദം കൺവെൻഷൻ ജനറൽ കൺവീനർ എം.എ. ബാബു സ്വാഗതവും കോ- ഒാർഡിനേറ്റർ ബേബി കളത്തിൽ നന്ദിയും പറഞ്ഞു. കൺവെൻഷൻ കമ്മിറ്റി അംഗങ്ങളും ശുശ്രൂഷകരും പങ്കെടുത്തു.


Related Articles »