Purgatory to Heaven. - July 2024

വില്ല്യം ഷേക്സ്പിയര്‍ വരച്ചുകാട്ടുന്ന ശുദ്ധീകരണസ്ഥലം

സ്വന്തം ലേഖകന്‍ 18-07-2023 - Tuesday

“മടിയനായ മനുഷ്യാ, എറുമ്പിന്റെ പ്രവര്‍ത്തി കണ്ടു വിവേകിയാവുക. മേലാളനോ, കാര്യസ്ഥനോ, രാജാവോ ഇല്ലാതെ അത് വേനല്‍ക്കാലത്ത് കലവറയൊരുക്കി, കൊയ്ത്തുകാലത്ത് ശേഖരിച്ചു വെക്കുന്നു” (സുഭാഷിതങ്ങള്‍ 6:6-8).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-18

“വിശ്വവിഖ്യാതമായ ‘ഹാംലെറ്റ്‌’ എന്ന നാടകത്തിൽ വില്ല്യം ഷേക്സ്പിയര്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ദയനീയതയേയും, സഹനങ്ങളേയും പറ്റിയുള്ള തന്റെ ബോധ്യം വരച്ച് കാട്ടുന്നു. ഈ അവസ്ഥയെക്കുറിച്ച് ‘ഭയാനകം! ഏറ്റവും ഭയാനകം’ എന്നാണ് ഷേക്സ്പിയര്‍ വിവരിക്കുന്നത്".

(ഫാദര്‍ സ്കോട്ട് ഹെയിന്‍സ്, S.J.C., ഗ്രന്ഥരചിയിതാവ്).

വിചിന്തനം:

സന്തോഷകരമായ ഒരു മരണത്തിന് നാം ഇപ്പോള്‍ ജീവിക്കുന്ന അവസ്ഥയില്‍ മരിച്ചാല്‍ പോരാ, മറിച്ച് “അനുഗ്രഹീതമായ” അവസ്ഥയില്‍ മരിക്കണം. ആ അവസ്ഥ നമ്മുടെ ജീവിതത്തിലുടനീളം ഉണ്ടാകുവാന്‍ നാം ദൈവത്തോട് അപേക്ഷിക്കണം. അതിനായി ഒരു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക