Meditation. - July 2024
ജീവിതത്തില്‍ പരിപൂര്‍ണ്ണരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള യേശുവിന്റെ നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍ 18-07-2016 - Monday
''ഒരാള്‍ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്‍മയാണു പ്രവര്‍ത്തിക്കേണ്ടത്?'' (മത്തായി 19:16).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 18
കല്പനകളെല്ലാം അനുസരിക്കുന്നുണ്ടെന്ന് പറഞ്ഞശേഷം, "നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?" എന്ന് ചോദിക്കുന്ന യുവാവിനെയാണ് സുവിശേഷത്തില്‍ നാം കാണുന്നത്. പക്ഷേ യേശുവിന്റെ മറുപടി അവനെ തികച്ചും അസ്വസ്ഥനാക്കി. ''യേശു പറഞ്ഞു: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.'' (മത്തായി 19:21). ഇന്ന്‍ ധനത്തോടുള്ള ആസക്തി അനേകരെ വലിയ തെറ്റുകളിലേക്ക് നയിക്കുന്നു.
ജീവിതത്തില്‍ പൂര്‍ണ്ണരാണെന്ന് സ്വയം ചിന്തിക്കുന്നവര്‍ക്ക് കര്‍ത്താവ് പുതിയ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു; ഈ ലോക ജീവിതത്തില്‍ ഒട്ടും മിച്ചം വയ്ക്കാതെ, ദൈവസ്‌നേഹത്തിനു വേണ്ടി തന്നെ സമര്‍പ്പിക്കണമെന്നുള്ള ആഹ്വാനമാണ് അവിടുന്ന് നല്‍കുന്നത്. സ്‌നേഹം നിറഞ്ഞ ഹൃദയം കണക്ക് കൂട്ടുന്നില്ല. അത് അളവ് കൂടാതെ സ്വയം കൊടുത്തു തീര്‍ക്കുന്നു. അപരന് വേണ്ടി നാം നമ്മുടെ ജീവിതം മാറ്റി വെക്കുമ്പോള്‍ ക്രിസ്തു നമ്മെ കൂടുതലായി കടാക്ഷിക്കുന്നുണ്ടെന്നും, അവിടുത്തെ കരുണ നമ്മുടെ ജീവിതത്തില്‍ അനുഗ്രഹമായി തീരുമെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, അസണ്‍സിയോണ്‍, പരാഗ്വേ, 18.5.88).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.