India - 2025

മാതാപിതാക്കളുടെ സ്നേഹം ധൂർത്തടിക്കുന്ന മക്കളുടെ എണ്ണം കൂടിവരുന്നു: മാർ ജോസഫ് കല്ലറങ്ങാട്ട്

പ്രവാചകശബ്ദം 04-09-2023 - Monday

കുറവിലങ്ങാട്: മാതാപിതാക്കളുടെ സ്നേഹം ധൂർത്തടിക്കുന്ന മക്കളുടെ എണ്ണം കൂടിവരുന്നുവെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കുറവിലങ്ങാട് ബൈബിൾ കൺവൻഷനിൽ സമാപനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് സാമൂഹിക അർബുദമാണെന്നും അങ്ങനെയുള്ള നമ്മുടെ ബന്ധങ്ങളില്‍ നിന്ന്‍ നമ്മുടെ കുട്ടികളെ മാറ്റി നിര്‍ത്താനും സഭയുടെ കാഴ്ചപ്പാടുകളെ കൂടുതല്‍ അവരെ ബോധ്യപ്പെടുത്താനും നമ്മുക്ക് സാധിക്കണമെന്നും ബിഷപ്പ് പറഞ്ഞു.

നമ്മുടെ സമുദായം ബലഹീനമാകുന്നുണ്ട്. നമ്മുടെ കുടുംബങ്ങള്‍ അതിന്റെ പരമ്പരാഗത മൂല്യങ്ങളില്‍ നിന്ന്‍ പിറകോട്ട് പോകുന്നുണ്ട്. നമ്മളുടെ സമുദായത്തെ കൂടുതൽ ശ്രദ്ധിക്കണം. നമ്മുടെ കുടുംബങ്ങളില്‍ പ്രാര്‍ത്ഥന കുറയുന്നു. കുട്ടികളുടെ വളര്‍ച്ചയ്ക്കു വിഘാതമായി മദ്യം, മയക്കുമരുന്ന് തുടങ്ങിയവ എല്ലാം വലിയ തോതില്‍ രംഗപ്രവേശനം നടത്തുകയാണ്. മയക്കുമരുന്നിന്റെ ഭീകരതയെ പറ്റി വേണ്ട രീതിയില്‍ ബോധവത്ക്കരണം നടത്താന്‍ കഴിയുന്നില്ല.

അത് വലിയ ഒരു ശക്തിയായി നമ്മുടെ സമൂഹത്തില്‍ കയറി വന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യ വര്‍ഗ്ഗത്തിന്റെ ക്രൈസിസാണ് കൊറോണയെന്ന്‍ പറഞ്ഞതുപോലെ മയക്കുമരുന്ന് സാമൂഹിക അർബുദം പോലെയാണ്. നമ്മെ ബലഹീനമാക്കി കളയുകയാണ്. നമ്മുടെ ശക്തി എടുത്തുമാറ്റുകയാണ്. അങ്ങനെയുള്ള നമ്മുടെ ബന്ധങ്ങളില്‍ നിന്ന്‍ നമ്മുടെ കുട്ടികളെ മാറ്റി നിര്‍ത്താനും സഭയുടെ കാഴ്ചപ്പാടുകളെ കൂടുതല്‍ അവരെ ബോധ്യപ്പെടുത്താനും നമ്മുക്ക് സാധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിന് സമുദായശക്തീകരണവും അല്‍മായരുടെ ശക്തമായ സംഘടനകളും ഉണ്ടാകണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.


Related Articles »