Meditation. - July 2024

അന്യര്‍ക്ക് വേണ്ടി ത്യാഗം സഹിക്കുന്നതില്‍ നിങ്ങളുടെ ജീവിതം മാറ്റിവെക്കുവിന്‍

സ്വന്തം ലേഖകന്‍ 19-07-2024 - Friday

"ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു" (മത്തായി 19: 22).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 19

ധനികനായ യുവാവിനെ പറ്റിയുള്ള സംഭവത്തിന്റെ അവസാന ഭാഗം പറയുന്നത് ഇങ്ങനെയാണ്:- "ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചുപോയി, കാരണം അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു". സങ്കടപ്പെട്ട് തിരിച്ചുപോയ ധനികനായ യുവാവിന്റെ അവസ്ഥയെ, ഇന്നത്തെ ധാരാളം പേരുടെ വ്യക്തിപരമായ ജീവിതത്തോടാണ് വി. മത്തായി ബന്ധപ്പെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍ ദൈവത്തോട് 'ഇല്ല' എന്ന് പറയുമ്പോഴോ, കല്പനകള്‍ പാലിക്കാതിരിക്കുമ്പോഴോ, അല്ലെങ്കില്‍ അവന്റെ വിളിക്ക് ഉത്തരം നല്‍കാതിരിക്കുമ്പോഴോ, ആണ് ഒരാള്‍ ദുഃഖമനുഭവിക്കുന്നത്.

നിങ്ങളുടെ സഹോദരി -സഹോദരിമാര്‍ക്ക് ദാനം നല്‍കുന്നതില്‍ ഉദാര മനസ്‌ക്കരായിരിപ്പിന്‍! അന്യര്‍ക്ക് വേണ്ടി ത്യാഗം സഹിക്കുന്നതില്‍ നമ്മുടെ ജീവിതം മാറ്റിവെക്കുവാനും അങ്ങനെ സ്‌നേഹത്തിന്റെ സംസ്‌ക്കാരം കെട്ടിപ്പടുക്കുവാനും നാം സദാ പ്രയത്നിക്കേണ്ടിയിരിക്കുന്നു. എല്ലാറ്റിനുമുപരിയായി അപ്പസ്‌തോലന്മാരായ യോഹന്നാനെയും പൗലോസിനേയും പോലെ ക്രിസ്തുവിനെ കൂടുതല്‍ അടുത്തായി പിന്‍തുടരുവാനും പൂര്‍ണ്ണ ഹൃദയം അവനായി സമര്‍പ്പിക്കുവാനുള്ള വിളി നാം നേടേണ്ടിയിരിക്കുന്നു. ജീവിതത്തിന്റെ പ്രതിസന്ധികള്‍ എന്തു തന്നെ ആയാലും പതറാതെ മുന്നോട്ട് പോകുക. കാരണം നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന പ്രതിഫലം ദൈവത്തെ തന്നെയാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, അസണ്‍സിയോണ്‍, പരാഗ്വേ, 18.5.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »